HOME
DETAILS
MAL
വളഞ്ഞു പുളഞ്ഞ് ഒരു റോഡ്; അപകടവഴി
backup
March 26 2019 | 05:03 AM
ചെറുപുഴ: അപകടം പതിവാകുന്ന പ്രാപ്പൊയില്‍,കുളത്തുവായ റോഡിന്റെ അശാസ്ത്രീയത പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
കുന്നിന്‍ പ്രദേശമായ കുളത്തു വായയിലേക്കുള്ള ഏകമാര്‍ഗമാണ് ഈ റോഡ്. വര്‍ഷങ്ങള്‍ പഴക്കമുള്ള റോഡില്‍ രണ്ടുമാസം മുന്‍പ് നടന്ന ജീപ്പ് അപകടത്തില്‍ പ്രദേശവാസിയായ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് മുന്‍പും ഈ റോഡില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നിരുന്നു.
കുത്തനെയുള്ള കയറ്റവും വളവുമാണ് പലപ്പോഴും അപകടത്തിന് കാരണമാവുന്നത്. ബസ്‌സര്‍വിസ് ഇല്ലാത്ത പ്രദേശമായതിനാല്‍ ഓട്ടോറിക്ഷാ, ജീപ്പ് മറ്റ് ചെറുവാഹനങ്ങള്‍ എന്നിവയെയാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. റോഡിന് ശോച്യാവസ്ഥയ്ക്ക് അധികൃതര്‍ പരിഹാരം കാണണമെന്നാണ് പ്രദേശിവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."