ഗോതമ്പ് പൊടിയില്‍ സ്ഫോടക വസ്തു; ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു
ചത്തീസ്ഘഡ്: സ്ഫോടക വസ്തു നിറച്ച ഗോതമ്പ് പൊടി കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പശുവിന്റെ വായ തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിലാണ് ഈ ദാരുണമായ സംഭവം.
മെയ് 26 നാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിങ് തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ അയല്‍വാസിയാണ് ഇതിന്റെ പിന്നിലെന്നും പശു വിളകള്‍ നശിപ്പിച്ചതിന് പ്രതികാരമായാണ് ഗോതമ്പില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് പശുവിനെ അപകടത്തില്‍ പെടുത്തിയതെന്നുമാണ് ഉടമയുടെ ആരോപണം.
മൃഗസംരക്ഷണ നിയമപ്രകാരം ഹിമാചല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വന്യമൃഗങ്ങള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കാതിരിക്കാന്‍ അതിന്റെ പരിസരങ്ങളിലായി ഭഷ്യവസ്തുക്കളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് വെക്കാറുണ്ട്. ഇത് പലപ്പോഴും കഴിക്കുന്നതും അപകടത്തിലാകുന്നതും വളര്‍ത്തുമൃഗങ്ങളാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച്് വായ തകര്‍ന്ന് കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."