ഖസാക്കിന്റെ വഴിയില്‍ മദ്യവില്‍പനക്ക് ശ്രമം: സമരത്തിനൊരുങ്ങി നാട്ടുകാര്‍
പാലക്കാട്: ഒ.വി വിജയന്റെ വിഖ്യാത കഥയായ ഖസാക്കിന്റെ ഇതിഹാസം ഉറങ്ങുന്ന ഭൂമിയില്‍ മദ്യവില്‍പന കേന്ദ്രം ആരംഭിക്കാനുള്ള ശ്രമത്തിനെതിരേ നാട്ടുകാര്‍ രംഗത്തിറങ്ങി. തണ്ണീര്‍പ്പന്തലില്‍നിന്ന് കനാല്‍ റോഡില്‍ തസ്രാക്കിലേക്കുള്ള വഴിയിലാണ് മദ്യവില്‍പന കേന്ദ്രം ആരംഭിക്കാന്‍ ബീവറേജസ് കോര്‍പറേഷന്‍ ആലോചിക്കുന്നത്.
ആയിരത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന അഞ്ചോളം ഗ്രാമങ്ങളിലേക്കുള്ള വഴിയിലാണ് ബീവറേജസ് കോര്‍പറേഷന്റെ മദ്യ ഗോഡൗണും വില്‍പനശാലയും സ്ഥാപിക്കാനൊരുങ്ങുന്നത്.
ദേശീയപാതയോരത്ത് മദ്യശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതുശ്ശേരിയില്‍നിന്ന് നിലവിലുള്ള മദ്യവില്‍പന കേന്ദ്രം തസ്രാക്കിലേക്ക് മാറ്റുന്നത്.
നിലവില്‍ റൈസ്മില്ലും സിമന്റ് ബ്ലോക്ക് നിര്‍മാണകേന്ദ്രവും പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് വിദേശമദ്യ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.
സ്ഥലത്തെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ കഴിഞ്ഞദിവസം ഇതിനെതിരേ നിര്‍ദിഷ്ട സ്ഥാപനത്തിന് മുന്നില്‍ ധര്‍ണ നടത്തി.
യൂത്ത്‌കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും രംഗത്തുണ്ട്. ഹാരിസിന്റെ നേതൃത്വത്തില്‍ മദ്യശാലവിരുദ്ധസമിതി സമരം ശക്തമാക്കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."