നെല്ലികൃഷിയില്‍ നേട്ടമുണ്ടാക്കിയ റെജി ജോസഫിന് ദേശീയ അവാര്‍ഡ്
അഗളി: കേന്ദ്ര സര്‍ക്കാരിന്റെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ഫാര്‍മേഴ്‌സ് റൈറ്റ് (പി.വി.എഫ്.ആര്‍) അവാര്‍ഡ് അട്ടപ്പാടിയിലെ കര്‍ഷകന്‍ റെജി ജോസഫിന്. കാലവര്‍ഷത്തെ ആശ്രയിച്ചു മാത്രം 40 ഏക്കര്‍ കുന്നിന്‍ പ്രദേശത്ത് പഠനങ്ങള്‍ നടത്തുകയും ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നെല്ലിമരങ്ങളെ നിറഞ്ഞ ഫലതോട്ടമാക്കി മാറ്റുകയും ചെയ്ത് അട്ടപ്പാടിയിലെ റെജി ജോസഫ് എന്ന കര്‍ഷകന് ദേശീയ അവാര്‍ഡ്.
കേരളത്തിലെ ഏറ്റവും വലിയ നെല്ലിതോട്ടം റജിടേതാണെന്നും, ദേശിയ സസ്യ ജനിതക സംരക്ഷണ വിഭാഗത്തില്‍നിന്ന് എത്തിയ ഗവേഷകര്‍ റജിയുടെ തോട്ടത്തില്‍ പരിപാലിച്ച് വരുന്ന പതിനെട്ട് ഇനം നെല്ലികളെ കുറിച്ച് പഠനങ്ങള്‍ നടത്തിയതില്‍ ഏറ്റവുമധികം നാടന്‍ നെല്ലി മരങ്ങള്‍ സംരക്ഷിച്ച് വരുന്നതോട്ടമാണെന്നും ഉറപ്പുവരുത്തുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി.പി.വി.എഫ്.ആര്‍ പുരസ്‌കാരത്തിന് റജിക്ക് അവര്‍ഡ് നല്‍കുന്നതിന്ന് വേണ്ടി തിഞ്ഞെടുത്തത്.നാളെ ബിഹാറിലെ ചമ്പാരനില്‍ വച്ചാണ് അവാര്‍ഡ് വിതരണം നടക്കുന്നത്.
മഴനിഴല്‍ പ്രദേശമായ കിഴക്കന്‍ അട്ടപ്പാടിയിലെ ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടികണ്ടിയൂരിലാണ് 40 ഏക്കറില്‍ വിപുലമായ നെല്ലികൃഷി നടത്തിവരുന്നത്. പ്രകൃതിയെ ഒരു തരത്തിലും കോട്ടങ്ങള്‍ വരുത്താതെയാണ് റജി നെല്ലി കൃഷി നടത്തി വരുന്നത്. വരള്‍ച്ചു കൂടിയ പ്രദേശമായതിനാല്‍ മഴക്ക് മുമ്പ് തന്നെ കൃഷിയിടം ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തി പിറ്റെ വര്‍ഷമാണ് തൈകള്‍ വെച്ച് തുടങ്ങിയത്. ഇതുമൂലം ആ പ്രദേശത്ത് ലഭിച്ച മഴ മുഴുവനും മണ്ണിലിറങ്ങാന്‍ സഹായിച്ചു.
വാണിജ്യാടിസ്ഥനത്തില്‍ അന്യസംസ്ഥന നെല്ലിയിനങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബി.എസ്.ആര്‍1, എന്‍.എ.7, കാഞ്ചന്‍, കൃഷ്ണ, ചാക്യ എന്നിവയാണ് പ്രധാന ഇനങ്ങള്‍. നെല്ലി കൃഷി കൂടാതെ ഔഷധസസ്യങ്ങളില്‍ പെട്ട കുവളം, പതിമുഖം തുടങ്ങിയവയും റജി കൃഷി ചെയ്തിട്ടുണ്ട്. അഹാഡ്‌സിന്റെ പ്രവര്‍ത്തന കാലത്താണ് റജിക്ക് കൃഷി ആവശ്യമായ സഹായങ്ങള്‍ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. അഹാഡ്‌സ് നിര്മ്മിച്ച് നല്‍കിയ ട്രഞ്ചാണ് നെല്ലി മരങ്ങള്‍ക്ക് വെള്ളം നിലനിര്‍ത്തുന്നതിന്ന് വേണ്ടി ഉപയോഗിക്കുന്നത്.
നെല്ലിമരങ്ങള്‍ നനക്കുന്ന പരിപാടിയൊന്നും റജിയുടെ തോട്ടത്തില്‍ ഇല്ല. മണ്ണാര്‍ക്കാട് ശ്രീകൃഷ്ണപുരം പാലക്കല്‍ തറപ്പേല്‍ വീട്ടില്‍ ജോസഫിന്റെയും വത്സമ്മയുടെയും മകനാണ് റജി ജോസഫ്. 2003 ലാണ് റജി അട്ടപ്പാടിയില്‍ കൃഷി തുടങ്ങിയത്. 2010 ല്‍ ഔഷധ സസ്യ ബോര്‍ഡിന്റെ നെല്ലിക്ക അവാര്‍ഡ്, 2013 നെല്ലിയധിഷ്ഠിത സുസ്ഥിര കൃഷി വികസനത്തിന്ന് സംസ്ഥാന ഔഷധ ബോര്‍ഡിന്റെ പുരസ്‌കാരം എന്നിങ്ങയുള്ള അവാര്‍ഡുകള്‍ റജിക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുനിന്ന് 11 പേര്‍ക്കാണ് ഈ പുരസ്‌ക്കാരം നല്‍കിയത്. ഇത്തവണ മൂന്നു പേരെ മാത്രമാണ് പുരസ്‌ക്കാരത്തിന് നിര്‍ദേശിച്ചതെന്ന് പി.വി.എഫ്.ആറിലെ ഡോ. എല്‍സി അറിയിച്ചു. റെജി ജോസഫിന് പുറമെ പി.ടി ജോസഫ്, മാത്യു സെബാസ്റ്റന്‍ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കും. 1.50 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."