HOME
DETAILS

ജില്ലാ പൊലിസ് സേനക്ക് ആശ്വാസമായി പൊലിസ് സ്റ്റേഷനുകളില്‍ സി.ഐമാരെത്തി

  
backup
April 17 2017 | 19:04 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%87%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6


പാലക്കാട്: ജില്ലാ പൊലിസ് സേനയ്ക്ക്  ആശ്വാസമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചു തുടങ്ങി. ടൗണ്‍ നോര്‍ത്ത്, അഗളി, കുഴല്‍മന്ദം സര്‍ക്കിളുകളിലേക്കാണ് നാലുമാസത്തെ ഇടവേളയ്ക്കു ശേഷം സി.ഐമാരെ നിയമിച്ചത്. വടക്കഞ്ചേരി സ്റ്റേഷനിലേക്ക് നിയമനം നല്‍കിയെങ്കിലും ചുമതലയേറ്റിട്ടില്ല. പകരം നിയമനവും നല്‍കിയിട്ടില്ല. ആര്‍. ശിവശങ്കരന്‍ (ടൗണ്‍ നോര്‍ത്ത്), കെ.എം. സിദ്ദിഖ് (കുഴല്‍മന്ദം), കെ.വി. രാമചന്ദ്രന്‍ (അഗളി) എന്നിവരെയാണു ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. കസബ പൊലിസ് സ്റ്റേഷനിലേക്ക് രണ്ടാഴ്ച മുന്‍പു സി.ഐയെ നിയമിച്ചിരുന്നു.
ജില്ലയില്‍ ക്രമസമാധാനച്ചുമതലയുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക്  ഇടയാക്കിയിരുന്നു. സമീപ സ്റ്റേഷനുകളിലെ  സി.ഐമാര്‍ക്ക് അധികച്ചുമതല നല്‍കിയാണ് ക്രമസമാധാന പാലനത്തിലെ സ്തംഭനാവസ്ഥ ഒഴിവാക്കിയിരുന്നത്. വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരുടെ മരണം ജില്ലാ ആസ്ഥാനത്ത് പൊലിസിനു നേരെ ഗുണ്ടാ ആക്രമണം, നെന്മാറയിലെ കസ്റ്റഡി മര്‍ദനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കുകയും ചെയ്തു.
കസബ സര്‍ക്കിള്‍ പരിധിയില്‍  ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ മുഖം നോക്കാതെയുള്ള നടപടികള്‍ക്കാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. സി.ഐമാരുടെ ഒഴിവുകള്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മലമ്പുഴ, മങ്കര, കോട്ടായി എന്നീ സ്റ്റേഷനുകളില്‍ വര്‍ഷങ്ങളായി സി.ഐ തസ്തികയിലേക്ക് നിയമനം ഇല്ലാത്തതിനാല്‍ മങ്കര സ്റ്റേഷനിലെ ചുമതല പാലക്കാട് നോര്‍ത്ത് സി.ഐയ്ക്കും കോട്ടായി സ്റ്റേഷന്റെ ചുമതല കുഴല്‍മന്ദം സി.ഐയ്ക്കും, മലമ്പുഴ സ്റ്റേഷന്റെ ചുമതല ഹേമാംബികാ നഗര്‍ സി.ഐയ്ക്കുമാണുള്ളത്.
പുതുശ്ശേരി കസബ സ്റ്റേഷനില്‍ മാസങ്ങളായി ഒഴിഞ്ഞു കിടന്ന സി.ഐ തസ്തികയിലേക്ക് അടുത്തിടെയാണ് നിയമനം ഉണ്ടായത്. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ ദീര്‍ഘകാലം സി.ഐ ആയി സേവനമനുഷ്ഠിച്ചിരുന്ന ആര്‍. ഹരിപ്രസാദാണ് കസബ സ്റ്റേഷനിലെ സി.ഐ ആയി ചാര്‍ജ് എടുത്തിരിക്കുന്നത്. കൂട്ടുപാതയില്‍ വയോധികയെ കൊലപ്പെടുത്തി ഉപേക്ഷിച്ച കേസിലെ പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടാന്‍ കഴിഞ്ഞതും കസബ സി.ഐ. ആര്‍ ഹരിപ്രസാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവലായിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  a month ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  a month ago