ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊവിഡെന്ന്; ഇല്ലെന്ന് സഹോദരന്
കറാച്ചി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊവിഡ് ബാധിച്ചുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ദാവൂദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും അംഗരക്ഷകരും ക്വാറന്റൈനിലാണെന്നും ഇവര്‍ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് റിപ്പോര്‍ട്ട്. 1993ലെ ബോംബെ സ്ഫോടനത്തിലെ മുഖ്യപ്രതിയായ ദാവൂദ് ഇബ്രാഹിമിനെ 2003ല്‍ ഇന്ത്യയും അമേരിക്കയും അന്താരാഷ്ട്ര തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, ദാവൂദ് ഇബ്രാഹിമിനും ഭാര്യക്കും കൊവിഡ് ബാധിച്ചതായ റിപ്പോര്‍ട്ട് സഹോദരനും ഡി-കമ്പനി അധോലോക ഓപറേഷന് മേധാവിയുമായ അനീസ് ഇബ്റാഹിം നിഷേധിച്ചു. ദാവൂദും കുടുംബവും വീട്ടിലാണെന്നും യു.എ.ഇയിലും പാകിസ്താനിലും ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദാവൂദും കുടുംബവും രാജ്യത്തുണ്ടെന്ന കാര്യം വര്‍ഷങ്ങളായി പാകിസ്താന് നിഷേധിക്കുകയാണ്. പാകിസ്താനില്‍ ഇതുവരെ 93,983 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,935 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."