മാനിറച്ചിയുമായി സ്ത്രീ പിടിയില്‍
അടിമാലി: വനംവകുപ്പ് സംഘം നടത്തിയ പരിശോധനയില്‍ കൂരമാനിറച്ചി പിടികൂടി. മാമലക്കണ്ടം ഇളംപ്ലാശേരി ആഞ്ഞിലിമൂട്ടില്‍ സുരേന്ദ്രന്റെ വീട്ടില്‍ നിന്നാണ് നാല് കിലോയോളം വരുന്ന ഇറച്ചി പിടികൂടിയത്.
വനംവകുപ്പ് സംഘത്തെ കണ്ട മുഖ്യപ്രതി ഓടി രക്ഷപ്പെട്ടു. ഇയാളുടെ ഭാര്യ രമണി (52) ഇറച്ചി പാചകം ചെയ്യുന്നതിനിടെ പിടിയിലായി. വിശദമായ ചോദ്യം ചെയ്യലില്‍ കൂര മാനിന്റെ അവശിഷ്ടവും നാടന്‍ തോക്കും തിരകളും വെടിമരുന്നും ഈയ ഉണ്ടകളും കേബിള്‍ കുരുക്കുകളും കണ്ടെത്തി. തന്റെ ഭര്‍ത്താവ് സുരേന്ദ്രനും മകളുടെ ഭര്‍ത്താവ് ഷാജിയും ചേര്‍ന്ന് കാട്ടില്‍ നിന്ന് തോക്ക് ഉപയോഗിച്ച ഒരു കൂര മാനിനെ വെടിവെച്ചു കൊന്നു. പിന്നീട് ഇത് ഓട്ടോ റിക്ഷയില്‍ വീട്ടില്‍ കൊണ്ടുവന്ന് വൃത്തിയാക്കി പാചകം ചെയ്യാന്‍ ഏല്‍പ്പിച്ചു എന്നാണ് രമണി മൊഴി നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരെയും പ്രതി ചേര്‍ത്ത് അന്വേഷണം നടത്തി വരികയാണ്.
വാളറ ഡെപ്യൂട്ടി ഇന്‍ചാര്‍ജ് ടി.വി. മുരളി, ട്രൈബല്‍ വാച്ചര്‍ ശ്രീജാമോള്‍, ബിഎഫ്ഒമാരായ ചാര്‍ളി വര്‍ഗീസ്, അഷ്‌റഫ് ടി, എ അരുണ്‍ രാജ്, ജിജോ തോമസ്, നൗഷാദ്, എസ്എഫ്ഒ പി.എ. സുനി, ഫോറസ്റ്റ് വാച്ചര്‍ അലികുഞ്ഞ് എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. തോക്കും ഓട്ടോറിക്ഷയും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."