എം.ബി.എ വിദ്യാര്‍ഥി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
പറപ്പൂര്‍ : അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ യുവാവ് സുമനസുകളുടെ സഹായം തേടുന്നു.
തോളൂര്‍ പഞ്ചായത്തിലെ പറപ്പൂര്‍ കൊച്ചുകുളത്തില്‍ ദര്‍ശന്‍ രാജിന്റെയും ഇന്ദിരയുടെയും മകന്‍ ദിനേഷ് (26) ആണ് സഹായം അഭ്യര്‍ഥിക്കുന്നത്. തമിഴ്‌നാട് വെല്ലൂര്‍ സി.എം.എ.സി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദിനേഷിന് മജ്ജ മാറ്റിവെക്കാന്‍ 35 ലക്ഷം രൂപയോളം വേണ്ടിവരും.
പ്രൈവറ്റായി എം.ബി.എയ്ക്കു പഠിക്കുന്ന ദിനേഷ് പാര്‍ടൈം ആയി സ്വകാര്യ ബാങ്കിലും ജോലി ചെയ്തിരുന്നു. അസുഖ ബാധയെ തുടര്‍ന്നു പഠനവും ജോലിയും പാതിവഴിയില്‍ നിലച്ചു. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഭാരിച്ച ചികിത്സാ ചിലവു വഹിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. ദിനേഷിനെ ജീവിതത്തിലേക്കു കൊണ്ടുവരാന്‍ സുമനസുകളുടെ കാരുണ്യം കൂടിയേ തീരൂ.
ചികിത്സാ സഹായത്തിനായി ധനലക്ഷ്മി ബാങ്ക് തൃശൂര്‍ എം.ജി റോഡ് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 000103600000 202, ഐഎഫ്‌സി കോഡ് : ഡിഎല്‍എക്‌സ്ബി 0000001. ബന്ധപ്പെടേണ്ട ഫോണ്‍ : 8075083661, 9567704385.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."