യോഗ പരിശീലന ക്ലാസുകള്‍ ആരംഭിക്കും
കുന്നംകുളം: പ്രകൃതി സംരക്ഷണ സമിതി തൃശൂര്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ കാണിപ്പയൂര്‍ എവര്‍ ഹെല്‍ത്ത് സയന്‍സ് യോഗ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ കുന്നംകുളത്ത് യോഗ പരിശീലന ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അവധിക്കാലത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യമായി യോഗ പരിശീലനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാവര്‍ക്കും ആരോഗ്യം എന്ന ഉദ്ദ്യേശത്തോടെയാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കുന്നംകുളം ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും ഗുരുവായൂര്‍ റോഡിലുള്ള ഭാരത് കോംപ്ലക്‌സിലുമാണ് ക്ലാസുകള്‍ നടക്കുന്നത്. ബഥനി സ്‌കൂളില്‍ രാവിലെ ആറര മുതല്‍ ഏഴര വരെ മുതിര്‍ന്നവര്‍ക്കും, ഏഴര മുതല്‍ എട്ടര വരെ കുട്ടികള്‍ക്കുമാണ് ക്ലാസുകള്‍. ഭാരത് കോംപ്ലക്‌സില്‍ രാവിലെ അഞ്ചര മുതല്‍ ആറര വരെയും വൈകീട്ട് ഏഴര മുതല്‍ എട്ടര വരെയുമാണ് ക്ലാസുകള്‍. വാര്‍ത്താ സമ്മേളനത്തില്‍ പ്രകൃതി സംരക്ഷണ സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി ഷാജി തോമസ്, പ്രകൃതി സംരക്ഷണ സംഘം പ്രവര്‍ത്തകനും യോഗാചാര്യനുമായ ബാബു ജേക്കബ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."