പാദങ്ങളില്ലാത്ത കാല്‍പ്പന്ത് കളിക്കാരന്‍ കൗതുകമാകുന്നു
വാടാനപ്പള്ളി : കാല്‍പന്ത് കളിയില്‍ കാലിനും പാദത്തിനും ഏറെ പ്രാധാന്യം ഉണ്ടെങ്കിലും അരിമ്പൂരിലെ ഈ കാല്‍പന്ത് കളിക്കാരനായ യുവാവിനു ഇതൊന്നും അത്ര പ്രധാനമല്ല.
പാദം ഇല്ലെങ്കിലും കളിയില്‍ മുന്നേറാം എന്നു തെളിയിക്കുകയാണ് അരിമ്പൂര്‍ ചങ്ങരംകളത്ത് വീട്ടില്‍ രൂപേഷ്.
കാല്‍പ്പന്ത് കളിയില്‍ ഏറെ സജീവമായി കൂട്ടുക്കാര്‍ക്കൊപ്പം ഗ്രൗണ്ടില്‍ പന്തിനൊപ്പം ഓടുന്നതു കാണുമ്പോള്‍ ഒരു കുറവും ഒറ്റനോട്ടത്തില്‍ രൂപേഷില്‍ തോന്നുകയില്ല.
ജന്മനാ രൂപേഷിന് വലത്തേ കാലില്‍പാദമില്ല.അരിമ്പൂര്‍ സ്‌പോര്‍ട്ട്‌സ് ക്ലബില്‍ വര്‍ഷങ്ങളായി അംഗമായ രൂപേഷിനു രണ്ട് കൈപ്പത്തി ഉണ്ടെങ്കിലും ഒരു വിരല്‍ പോലും ഇല്ല എന്നതും ഇദേഹത്തെ വ്യത്യസ്ഥനാക്കുന്നു.
വിവാഹിതനായ രൂപേഷ് ദിവസവും രാവിലെ മക്കളായ അഭിനന്ദിനും അഭിനവിനും ഒപ്പമാണ് ഗ്രൗണ്ടില്‍ പരിശീലനത്തിന് എത്തുക. രണ്ടു മണിക്കൂര്‍ നീണ്ട പരിശീലനം.
നിരവധി ടൂര്‍ണമെന്റില്‍ ഇതിനകം പങ്കെടുത്ത രൂപേഷിന് ഗ്രൗണ്ടില്‍ നിറഞ്ഞ് ഓടാന്‍ ശാരീരിക വൈകല്യം ഒരു തടസമല്ല എന്ന് തെളിയിക്കുക കൂടിയാണ്.
മരണം വരെ ഫുട്‌ബോളില്‍ സജീവമാകാനാണ് രൂപേഷിന്റെ ആഗ്രഹം. 200 ഓളം കുട്ടികള്‍ പരിശീലനത്തിനെത്തുന്ന അരിമ്പൂര്‍ സ്‌പോര്‍ട്‌സ് ക്ലബിലൂടെ നല്ല ഫുട്‌ബോള്‍ കളിക്കാരുടെ ഒരു നിരയെ വാര്‍ത്തെടുക്കുകയാണ് ക്ലബ് ഭാരവാഹി കൂടിയായ രൂപേഷിന്റെ അടുത്ത ലക്ഷ്യം.
ഫുട്‌ബോളര്‍മാരായ ജിതേഷ്, മാര്‍ട്ടിന്‍, മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ വി.വി സുര്‍ജിത്ത് എല്ലാവിധ പിന്‍തുണയുമായി രൂപേഷിന്റ കൂടെയുണ്ട് എന്നും ആവേശം പകരുന്നു.
ഒഴിവ് സമയങ്ങളില്‍ ഫുട്‌ബോള്‍ കളിക്കുക എന്നത് രൂപേഷിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ക്രിക്കറ്റിലും രൂപേഷ് മോശമല്ല.
ജന്മസ്ഥലമായ കാക്ക തിരുത്തിയില്‍ 28 വര്‍ഷം ക്രിക്കറ്റ് കളിച്ചാണ് വളര്‍ന്നത്. ജീവത സാഹചര്യമാണ് കാല്‍പന്ത് കളിയുടെ നാടായ അരിമ്പൂരിലേക്കു രൂപേഷിനെ എത്തിച്ചത്.
പിന്നീട് കാല്‍പന്ത് കളിയിലായി ശ്രദ്ധ.ഭാര്യ നയന പിന്‍തുണയുമായി കൂടെ ഉണ്ട്.
ഒളരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൊഴില്‍ ചെയ്യുന്ന രൂപേഷ് എന്നും ഇരുചക്രവാഹനം ഓടിച്ചാണ് സ്ഥാപനത്തില്‍ എത്തുന്നത് എന്നതും രൂപേഷിന് ഒന്നും അസാധ്യമല്ല എന്നതിന്റെ തെളിവു കൂടിയാണ്. അര്‍ജന്റീനയുടെ കടുത്ത ആരാധകനായ രൂപേഷ് ലോക കപ്പിലെ അവരുടെ തോല്‍വിയില്‍ കടുത്ത നിരാശയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."