HOME
DETAILS
MAL
അമ്മ വായനശാല പദ്ധതി ഉദ്ഘാടനം ചെയ്തു
backup
July 02 2018 | 08:07 AM
പെരുമ്പാവൂര്‍: വായന പക്ഷാചരണത്തിന്റെ ഭാഗമായി വെങ്ങോല പഞ്ചായത്തിലെ അങ്കണവാടികള്‍ നടപ്പാക്കുന്ന അമ്മ വായനശാല പദ്ധതി ബ്ലോക്ക് പഞ്ചായത്ത് മെംമ്പര്‍ ജോജി ജേക്കബ് ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ക്ക് ഗൃഹസദസിലെ പാരായണത്തിന് ആഴ്ചയില്‍ ഓരോ പുസ്തകം നല്‍കി വായനക്കുറിപ്പ് പ്രശ്‌നോത്തരി, ആശയങ്ങളുടെ പുനരാവിഷ്‌ക്കാരം ഇവയില്‍ മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് സമ്മാനങ്ങളും അമ്മ വായനോത്സവവും നടത്തുന്നതാണ് പദ്ധതി. ടാങ്ക് സിറ്റി അരങ്ങ് കലാസാഹിത്യവേദി കണ്‍വീനര്‍ അജിത് കടമ്പനാടിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ. അശോകന്‍ പുസ്തക വിതരണവും ഇ.വി. നാരായണന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. എ.വൈ. യാക്കോബ്, ഗീതാഞ്ജലി ടീച്ചര്‍, എം.പി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."