അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകള്‍; തൃപ്രയാര്‍ കിഴക്കേ നടയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
അന്തിക്കാട്: അശാസ്ത്രീയമായി നിര്‍മിച്ച ബസ് സ്റ്റോപ്പുകള്‍ മൂലം തൃപ്രയാര്‍ കിഴക്കേ നടയില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. രണ്ടു ബസ് സ്റ്റോപ്പുകള്‍ അഭിമുഖമായി നിര്‍മിച്ചിട്ടുള്ളതാണ് ഗതാഗതകുരുക്കിന് കാരണം.
തൃപ്രയാറില്‍ നിന്നുള്ള ബസും എതിരെ നിന്നു വരുന്നതും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലാണ് സ്റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. നാലു വശത്തു നിന്നും വാഹനങ്ങള്‍ വരുന്ന തൃപ്രയാര്‍ കിഴക്കേ നട ജങ്ഷനിലെ അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകള്‍ മറ്റു യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചെമ്മാപ്പിള്ളിയില്നിന്ന് പ്രധാന റോഡിലേക്ക് കയറി വരുന്ന വാഹനങ്ങള്‍ക്കാണ് ഏറെ മാര്‍ഗ തടസമുണ്ടാകുന്നത്.
ബസ് സ്റ്റോപ്പിനോടു ചേര്‍ന്ന് പ്രധാന റോഡിലുള്ള ഓട്ടോ സ്റ്റാന്‍ഡും ഗതാഗതകുരുക്കിന്റെ രൂക്ഷത കൂട്ടുന്നു. ബസ് സ്റ്റോപ്പുകള്‍ പുനഃക്രമീകരിക്കണമെന്നും പ്രധാന റോഡിലെ ഓട്ടോ പാര്‍ക്കിങ് പൈനൂര്‍ റോഡിലേക്ക് മാറ്റണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
അപകട ഭീഷണിയുള്ള കിഴക്കേ നട ജങ്ഷനില്‍ പൊലിസ് ഹോം ഗാര്‍ഡിന്റെ സേവനം ഉടന്‍ ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."