സര്‍ക്കാര്‍ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കാന്‍ ഖത്തര്‍ കെ.എം.സി.സി
ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് വന്ദേഭാരത് മിഷന് വിമാനങ്ങള്‍ക്ക് ഈടാക്കുന്ന അതേ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കുമെന്ന് ഖത്തര്‍ കെ.എം.സി.സി. ഇതിനായി വ്യാപാര പ്രമുഖരുടെയും ഉദാരമതികളുടെയും സഹായം സ്വീകരിക്കുമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ പറഞ്ഞു.
നേരത്തെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഒരുക്കാന്‍ കെ.എം.സി.സി പദ്ധതി തയാറാക്കിയിരുന്നു.
ഇതിനായി രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. 1500 റിയാലോളമാണ് വിമാന ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ പകുതി മാത്രമാണ് വന്ദേഭാരത് മിഷനില്‍ എയര്‍ ഇന്ത്യ ഈടാക്കുന്നത്. എന്നാല്‍, കൂടിയ നിരക്ക് ഈടാക്കുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേരള മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.
ഇതോടെ ഖത്തറില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ മുടങ്ങുമെന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് കുറക്കുമെന്ന പ്രഖ്യാപനവുമായി കെ.എം.സി.സി രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."