ലക്ഷദ്വീപിന്റെ വാര്‍ത്താവാരിക കോറല്‍വോയ്‌സ് പ്രകാശനം ചെയ്തു
കൊച്ചി: ലക്ഷദ്വീപിന്റെ ശബ്ദമായ കോറല്‍വോയസ് വാര്‍ത്താവാരികയുടെ പ്രകാശനം കൊച്ചിയില്‍ നടന്നു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി സുഗതന്‍ പി.ബാലന് ആദ്യ കോപ്പി നല്‍കി കൊണ്ടു ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസല്‍ കോറല്‍വോയ്‌സിന്റെ പ്രകാശന കര്‍മം നിര്‍വ്വഹിച്ചു.
നിരവധി പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം തേടിയുള്ള ലക്ഷദ്വീപ് ജനതയുടെ ശ്രമങ്ങള്‍ക്ക് ഒരു ജനകീയ അച്ചടി മാധ്യമം അനുവര്യമാണെന്നും ആ സ്വപ്നമാണ് അബ്ദുല്‍ സലാമിന്റെ നേത്രത്ത്വത്തില്‍ കോറല്‍വോയ്‌സിലൂടെ പ്രാവര്‍ത്തികമാകുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പി.പി മുഹമ്മദ് ഫൈസല്‍ എം.പി പറഞ്ഞു.
ലക്ഷദ്വീപിന്റെ സംസ്‌കാരവും പൈതൃകവും പുറം സമൂഹത്തെ അറിയിക്കുന്നതിനും ലക്ഷദ്വീപുകാരുടെ പ്രശ്‌നങ്ങള്‍ അതേ വികാരത്തില്‍ അവതരിപ്പിക്കുന്നതിനും കോറല്‍വോയ്‌സിന് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ് ക്ലബ് സെക്രട്ടറി സുഗതന്‍ പി.ബാലന്‍ പറഞ്ഞു. പ്രസ് ക്ലബിന്റെയും കേരളത്തിന്റെ പത്രസമൂഹത്തിന്റെയും പിന്തുണ അദ്ദേഹം ചടങ്ങില്‍ വാഗ്ദാനം ചെയ്തു. കേരള പത്രപ്രവര്‍ത്തക കുടുംബത്തിലെക്ക് ദ്വീപില്‍ നിന്നും ഒരംഗം കൂടി കടന്നു വന്ന സന്തോഷത്തിലാണ് തങ്ങളെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മറ്റിയംഗം ജലീല്‍ അരൂക്കുറ്റി പറഞ്ഞു. സിനിമാതാരം സൗഗാദ് അഹമ്മദ് ബംഗളൂരു, സി.പി.എം ലക്ഷദ്വീപ് ഘടകം വക്താവ് കെ.പി സലീം എന്നിവര്‍ പ്രസംഗിച്ചു.
കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗം നിസാം,എന്‍.സി.പി ലക്ഷദ്വീപ് ഘടകം സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മുത്തലിഫ്, കോണ്‍ഗ്രസ് ഐ മെയിന്‍ലാന്റ് ഘടകം പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി സെലാം സി പി,മാധ്യമപ്രവര്‍ത്തകന്‍ ഹരീഷ് ബാബു, സിറാജ് ദിനപത്രം മാര്‍ക്കറ്റിംഗ് മാനേജര്‍ ജിജി പി.ബി തുടങ്ങിയ വിവിധ മേഖലയിലുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊതുപ്രവര്‍ത്തകന്‍ ചെറിയ കോയ സ്വാഗതവും കോറല്‍വോയ്‌സ് ചെയര്‍മാന്‍ അബ്ദുല്‍സലാം കെ.ഐ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രമുഖ ഗായകന്‍ ശ്രി. സുധീന്റെ വണ്‍മാന്‍ മ്യുസിക്കല്‍ ഷോ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."