പട്ടിക വിഭാഗക്കാര്‍ക്ക്് നേരെയുള്ള ജാതി വിവേചനങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയെന്ന്
കാക്കനാട് : പട്ടിക വിഭാഗക്കാര്‍ക്ക് നേരെ പൊലിസ് അതിക്രമങ്ങളും ജാതി വിവേചനങ്ങളും വര്‍ധിക്കുന്നതില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന് കടുത്ത ആശങ്ക. സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച കമ്മിഷന്‍ അദാലത്തില്‍ പൊലിസിനെതിരെയും വസ്തു കൈയേറ്റ കേസുകളും ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണ് കൂടുതല്‍ പരിഗണനയില്‍ വന്നതാണ് കമ്മിഷന്‍ ചെയര്‍മാന്‍ ബി.എസ്. മാവോജിയും അംഗം അഡ്വ. പി.ജെ സിജയും ചൂണ്ടിക്കാട്ടി.
അദാലത്തില്‍ പരിഗണിച്ച 73 കേസുകളില്‍ 33 കേസുകള്‍ പൊലിസ് അത്രമത്തിനെതിരെയുള്ള പരാതികളായിരുന്നു. വസ്തു കൈയേറ്റങ്ങളും ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച കേസുകളുമാണ് ബാക്കിയുള്ളതില്‍ ഭീരിപക്ഷവും.
മര്‍ദനിത്തിനരയാകയാകുന്ന പട്ടികജാതിക്കാര്‍ പൊലിസ് സ്റ്റേഷനുകളില്‍ പ്രതികളാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പട്ടിക ജാതിക്കാരെ മര്‍ദ്ദിക്കുന്നവര്‍ ആദ്യം സ്റ്റേഷനുകളിലെത്തി നല്‍കുന്ന പരാതികളാണ് അധികൃതര്‍ പരിഗണിക്കുന്നത്. പട്ടികജാതി പീഡന നിരോധന നിയമംപോലും അപ്രസക്തമാക്കിയാണ് പലപ്പോഴും പൊലിസ് കേസുകളില്‍ ഇടപെടുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. മര്‍ദനത്തില്‍ പരിക്കേല്‍്ക്കുന്ന പട്ടികജാതിക്കാരനെ പ്രതിയാക്കുന്ന പൊലിസുകാര്‍ക്കെതിരെ കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. പൊലിസ് ഉദ്യോഗസ്ഥന്‍ വീട്ടിലേക്കുള്ള നടപ്പാത തടസപ്പെടുത്തിയെന്നു കാണിച്ച് അയല്‍വാസി നല്‍കിയ പരാതിയില്‍ റവന്യൂ അധികൃതരോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കുറുമശ്ശേരി സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി.
ആലുവ പൊലിസ് മര്‍ദിച്ചുവെന്ന പരാതിയുമായി നെടുമ്പാശ്ശേരി സ്വദേശികളായ അമ്മയും മകളും കമീഷനെ സമീപിച്ചു. പരാതി സ്വീകരിച്ച കമ്മിഷന്‍ ഇവരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. പരാതി തുടര്‍ അന്വേഷണങ്ങള്‍ക്കായി മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."