എന്‍ജിന്‍ തകരാറിലായി: പാലക്കാട്- തിരുച്ചെന്തൂര്‍ ട്രെയിന്‍ പഴനിയില്‍ കുടുങ്ങി
പഴനി: പാലക്കാട് നിന്നും തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍വരെ പോകുന്ന പാസഞ്ചര്‍ ട്രെയിന്‍ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് പഴനിയില്‍ യാത്ര അവസാനിപ്പിച്ചു. പഴനി സ്റ്റേഷനില്‍ കാരണം വ്യക്തമാക്കാതെ പിടിച്ചിട്ടതിനെതുടര്‍ന്ന് യാത്രക്കാര്‍ ബഹളം ഉണ്ടാക്കിയപ്പോഴാണ് എന്‍ജിന്‍ തകരാറിലായതാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ആറുമണിക്കൂറിലേറെ യാത്രക്കാര്‍ പഴനി സ്റ്റേഷനില്‍ കുടുങ്ങി.
ഇതിനിടക്ക് പാലക്കാട് നിന്ന് മധുര വരെ പോകുന്ന അമൃത എക്‌സ്പ്രസില്‍ കുറച്ച് പേര്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയെങ്കിലും മധുരക്കപ്പുറമുള്ളയാത്രക്കാര്‍ക്ക് ദുരിതയാത്രയായി. പഴനി സ്റ്റേഷനില്‍ പ്രാഥമിക സൗകര്യം കുറവായതിനാല്‍ പലരും പ്രാഥമികാവശ്യങ്ങള്‍ക്ക് ട്രെയിനിലെ ടോയ്‌ലറ്റ് ഉപയോഗിക്കുകയായിരുന്നു. യാത്രക്കാരുടെ തിരക്ക് ഭക്ഷണത്തിനും നന്നെ ബുദ്ധിമുട്ടേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."