കോലാഹലമേട്ടിലെ കൈയേറ്റം ഒഴിപ്പിച്ചു
പീരുമേട്: വിനോദ സഞ്ചാര കേന്ദ്രമായ വാഗമണിലെ കോലാഹലമേട് നല്ലതണ്ണിയിലെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു.
10 ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. വാഗമണ്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 2121 ല്‍പ്പെട്ട ഭൂമിയില്‍ മുള്ളുവേലി കെട്ടി സംരക്ഷണമറ തീര്‍ത്താണ് കൈയേറ്റം നടത്തിയത്. സമീപവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് റവന്യൂ വകുപ്പ് കൈയേറ്റം കണ്ടെത്തിയത്. എല്‍എ ഡപ്യൂട്ടി തഹസില്‍ദാര്‍ ജാഫറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം മുള്ളുവേലികള്‍ പൊളിച്ച് നീക്കി സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുകയായിരുന്നു.
കൈയേറ്റം നടത്തിയത് പത്ത് ഏക്കറിലാണെന്ന് റവന്യൂ അധികൃതര്‍ പറയുമ്പോഴും ഇതിന്റെ ഇരട്ടിയിലധികം ഭൂമി കൈയേറ്റക്കാരുടെ അധീനതയിലാണെന്നാണു പ്രദേശവാസികള്‍ നല്‍കുന്ന സൂചനകള്‍.
സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി കൈയേറി കൈവശം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഏലപ്പാറ സ്വദേശി വിജയകുമാറിനെ പ്രതിയാക്കി വാഗമണ്‍ വില്ലേജ് ഓഫീസര്‍ പീരുമേട് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."