കരടി ആക്രമണം; ഫോറസ്റ്റ് ഗാര്‍ഡിനു പരിക്ക്
കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കരടിയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗാര്‍ഡിന് പരിക്കേറ്റു.
വള്ളക്കടവ് റേഞ്ചിലെ ഫോറസ്റ്റ് ഗാര്‍ഡ് ബാലസുബ്രഹ്മണ്യനാണ് (ബാലന്-52) പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 6.30തോടെണു സംഭവം. ബാലന് മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപത്തുള്ള സ്റ്റേഷനിലായിരുന്നു ഡ്യൂട്ടി. വൈകീട്ട് സഹ പ്രവര്‍ത്തകനോടൊപ്പം ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്ത് എത്തിയപ്പോള്‍ കരടി ബാലനെ ആക്രമിക്കുകയായിരുന്നു. കരടിയുടെ ആക്രമണത്തില്‍ ബാലന്റെ ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ ഒപ്പമുണ്ടായിരുന്നയാള്‍ ഓടിയെത്തി അണക്കെട്ടിന്റെ സുരക്ഷാ ചുമതലയുള്ള പൊലിസുകാരെ വിവരമറിയിച്ചു.
സംഭവം അറിഞ്ഞ പൊലിസുകാരാണ് ജീപ്പുമായി എത്തി കൈയില്‍ നിന്ന് രക്തം വാര്‍ന്നു കിടന്ന ബാലന് പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികില്‍സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."