ആഫ്രിക്കന്‍ ഒച്ചിനെ ഭക്ഷിക്കാം; കയറ്റുമതിയും ചെയ്യാം
കൊച്ചി: ആഫ്രിക്കന്‍ ഒച്ച് അപകടകാരിയല്ലെന്നും ആഹാരമാക്കാമെന്നും ശാസ്ത്രജ്ഞര്‍. വളര്‍ത്തിയാല്‍ കയറ്റുമതി ചെയ്ത് വിദേശനാണ്യവും നേടിയെടുക്കാം. പുറന്തോട് ആഭരണ നിര്‍മാണത്തിനുപയോഗിക്കാം. ആഫ്രിക്കന്‍ ഒച്ചിനെ എങ്ങനെ തുരത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ശില്‍പശാലയിലാണ് ശാസ്ത്രജ്ഞര്‍ ഒച്ചിന്റെ വരുമാനസാധ്യത വിവരിച്ചത്. ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനുള്ള വഴി തേടിയ ശില്‍പശാലയില്‍ ഇതിന്റെ വരുമാനസാധ്യതകളാണു തെളിഞ്ഞത്. മൂല്യവര്‍ധിത ഉല്‍പ്പന്നമായി ആഫ്രിക്കന്‍ ഒച്ചിനെ മാറ്റാമെന്ന് സി.എം.എഫ്.ആര്‍.ഐയിലെയും കേരള സമുദ്ര പഠന സര്‍വകലാശാലയിലെയും ശാസ്ത്രജ്ഞര്‍ പഠനറിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ ചൂണ്ടിക്കാട്ടി.
ഞണ്ട്, ഞവണിക്ക ഗണത്തില്‍ പെടുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ കാലുകള്‍ പ്രോട്ടീന്‍ സമൃദ്ധമാണ്. മത്സ്യത്തെക്കാള്‍ പ്രോട്ടീന്‍ ഇതിലുണ്ട്. ചൈന, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ഇവ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്. താറാവുകള്‍ക്കും മത്സ്യങ്ങള്‍ക്കും ഭക്ഷണമായി നല്‍കാം.
കയറ്റിയയച്ച് വിദേശനാണ്യം നേടാമെന്നതു കൊണ്ട് ഇനി ആഫ്രിക്കന്‍ ഒച്ചിനെ വളര്‍ത്തുന്നതിനെ കുറിച്ച് ചിന്തിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. ഒച്ചിനെ നശിപ്പിക്കുന്നതിനെക്കുറിച്ചും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കുന്നതിനെ കുറിച്ചും പഠനം നടത്തുന്നതിന് സി.എം.എഫ്.ആര്‍.ഐ, കുഫോസ് എന്നീ സ്ഥാപനങ്ങളെ യോഗം ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."