എടച്ചേരി തുരുത്തിയില്‍ സംഘര്‍ഷം; മൂന്ന് പേര് അറസ്റ്റില്‍
എടച്ചേരി: തുരുത്തിയില്‍ സി.പി.എം ജനതാദള്‍ (യു) പ്രവര്‍ത്തകര്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത സംഘര്‍ഷത്തില്‍ കലാശിച്ചു. ഇവിടെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഭാവന കലാവേദിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്.
എല്ലാ പാര്‍ട്ടിക്കാര്‍ക്കും പ്രാമുഖ്യമുണ്ടായിരുന്ന കലാവേദിയുടെ വിഷു ആഘോഷവുമായി ബന്ധപ്പെട്ട ഫ്ളക്സ് ബോര്‍ഡുകള്‍ ഒരു വിഭാഗം നശിപ്പിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് മറുവിഭാഗം പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിക്കുന്നതിനിടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
പ്രദേശത്തെ ജനതാദള്‍ (യു) പ്രവര്‍ത്തകരായ പടിഞ്ഞാറെ എടവലത്ത് കുമാരന്, ഇത്തി കണ്ടിയില്‍ ബാലന് എന്നീ കര്‍ഷകരുടെ വാഴ, കപ്പ, തെങ്ങിന് തൈ എന്നിവ കഴിഞ്ഞ ദിവസം രാത്രി ചിലര്‍ ചേര്‍ന്ന് നശിപ്പിച്ചു. കുലച്ചതും കുലക്കാറായതുമായ നിരവധി വാഴകള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എടച്ചേരി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജനതാദള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
അതെ സമയം ഇരു വിഭാഗം തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി എടച്ചേരി പൊലിസ് ജനതാദള്‍ പ്രവര്‍ത്തകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
എടച്ചേരി നോര്‍ത്തിലെ ഇത്തിക്കണ്ടിയില്‍ ഷിജിത്ത് (22 ), എടത്തുരുത്തിയില്‍ ജിതിന് ലാല്‍ (22), ആശാരിക്കണ്ടിയില്‍ നിശാന്ത് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.
എന്നാല്‍ തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ച് പരുക്കേല്പിക്കുകയും, കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്തവരെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ മടി കാണിക്കുന്നു എന്നാരോപിച്ച് ജനതാദള്‍ നേതാക്കള്‍ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്, നാദാപുരം മണ്ഡലം പ്രസിഡന്റ് പി.എം.നാണു , വടകര മണ്ഡലം പ്രസിഡന്റ് കെ.കെ കൃഷ്ണന്, തുരുത്തി വാര്‍ഡ് പ്രസിഡന്റ് എം.പി വിജയന്, ജില്ലാ കമ്മറ്റിയംഗം ഒ.കെ തൂണേരി, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് വത്സരാജ് മണലാട്ട്, ടി.കെ ബാലന്, കെ.എം നാണു, പി.കെ അശോകന്, കെ.വി ചാത്തു എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."