സുരക്ഷാ പരിശോധനയില്ല മിയാമി ഐസ് വില്‍പ്പന വ്യാപകം
കൊയിലാണ്ടി: ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ജനം ആശങ്കയിലായിരിക്കെ കൊയിലാണ്ടിയിലും പരിസരങ്ങളിലും ഭക്ഷ്യയോഗ്യമല്ലാത്ത മിയാമി ഐസുകളുടെ വില്‍പ്പന തകൃതി. ഇതര സംസ്ഥാനക്കാരായ യുവാക്കളാണ് സൈക്കിളുകളിലെത്തി മിയാമി ഐസുകള്‍ വില്‍പ്പന നടത്തുന്നത്. മുചുകുന്ന് റെയില്‍വേ ഗേറ്റിന് സമീപം ഒരു വീട് കേന്ദ്രീകരിച്ചാണ് ഇത്തരം ഐസുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് .
രുചിക്കും നിറത്തിനും ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ഐസ് നിര്‍മാണം. ആരോഗ്യ വകുപ്പിന്റെ ലൈസന്‍സോ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളോ പഞ്ചായത്തിന്റെ അനുമതിയോ നിര്‍മാണത്തിനില്ല.
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉല്‍പ്പാദനം. ഐസ് നിര്‍മിക്കുന്ന അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ കുറിച്ചും ആക്ഷേപമുണ്ട്. ഐസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിക്കുന്നത്. നാല്‍ക്കാലികളും ഇഴചന്തുക്കളും വിഹരിക്കുന്ന ഇടങ്ങളാണ് കുട്ടികളെ ആകര്‍ഷിക്കുന്ന ഈ ഭക്ഷ്യവസ്തുവിന്റെ ഉല്‍പാദന കേന്ദ്രം. ഉത്സവപറമ്പുകളിലും കല്യാണ വീടുകളുടെ പരിസരവുമാണ് പ്രധാന കച്ചവടകേന്ദ്രങ്ങള്‍. തീരദേശ മേഖലയും ഇവരുടെ വിപണന കേന്ദ്രങ്ങളാണ്. പാറപ്പള്ളി പരിസരത്തും, കാപ്പാട് ബീച്ചിലുമെത്തുന്ന നിരവധിയാ ളുകള്‍ ഇത്തരം ഐസുകള്‍ ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."