ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം: സ്‌ഫോടക വസ്തു നിറച്ച പഴം അബദ്ധ വശാല്‍ കഴിച്ചതാകാമെന്ന് പരിസ്ഥിതി മന്ത്രാലയം
ന്യൂഡല്‍ഹി: പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ സ്‌ഫോടക വസ്തു നിറച്ച തേങ്ങ കഴിച്ച് ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ആന അബദ്ധത്തില്‍ പടക്കം നിറച്ച പഴം കടിച്ചതാകാമെന്നും പ്രാഥമിക അന്വേഷണത്തില്‍ ഇതാണ് വ്യക്തമാകുന്നതെന്ന് മന്ത്രാലയം പറയുന്നു.
തോട്ടങ്ങളിലും മറ്റും കാട്ടുപന്നിയെ തുരത്താന്‍ ഇത്തരത്തില്‍ പടക്കം നിറച്ചു പഴങ്ങള്‍ കൃഷിയിടങ്ങളില്‍ സൂക്ഷിക്കാറുണ്ടെന്നു കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കുന്നു. കേരളസര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കര്‍ശന നടപടിയുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പരിസ്ഥതി മന്ത്രാലയം ട്വീറ്റ് ചെയ്തു. ആനയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വീഴ്ച പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു വരുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ അഭ്യര്‍ഥിച്ചു. വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ഉന്നതതലയോഗം ചേര്‍ന്നിരുന്നു.
തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറയിലെ വെള്ളിയാറിലായിരുന്നു 20 വയസിനടുത്ത് പ്രായമുള്ള പിടിയാന പടക്കങ്ങള്‍ നിറച്ച തേങ്ങ കഴിക്കാന്‍ ശ്രമിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാവാതെ മരണത്തിന് കീഴടങ്ങിയത്.
പൊള്ളലേറ്റതിനെ തുടര്‍ന്ന് വെള്ളത്തില്‍ ഇറങ്ങി നിന്നിരുന്ന ആന ഒരാഴ്ചക്ക് ശേഷമാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."