ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടി പശ്ചിമ ബംഗാള്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് പശ്ചിമ ബംഗാള്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
https://twitter.com/ANI/status/1269955340721774592
നേരത്തെ ഒഡീഷ സര്‍ക്കാരും ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 30 വരെ ഷോപ്പിങ് മാളുകളും ഹോട്ടലുകളും റെസ്റ്റോറന്റുകളും ആരാധനാലയങ്ങളും അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് 19 ലെ സംസ്ഥാനത്തിന്റെ സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് അനുവദിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ബംഗാളില്‍ ഇതുവരെ 8000ത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഒറ്റ് ദിവസത്തില്‍ മാത്രം 449 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ഒഡീഷയില്‍ 2856 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഒന്‍പത് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."