HOME
DETAILS
MAL
കനത്ത ചൂടില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് പൊട്ടി
backup
March 27 2019 | 02:03 AM
പടിഞ്ഞാറങ്ങാടി: കനത്ത ചൂടില്‍ സ്വിഫ്റ്റ് കാറിന്റെ ഗ്ലാസ് തകര്‍ന്ന നിലയില്‍. കഴിഞ്ഞ ദിവസം ചങ്ങരംകുളത്ത് ഹൈവേ ജങ്ഷനിലാണ് സംഭവം. ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ടീ ഷോപ്പ് നടത്തുന്ന ഒതളൂര്‍ സ്വദേശിയായ മണിയുടെ സ്വിഫ്റ്റ് കാറിന്റെ മെയില്‍ ഗ്ലാസാണ് കനത്ത ചൂടില്‍ തകര്‍ന്നത്. പാതയോരത്ത് നിര്‍ത്തിയിട്ട് തന്റെ സ്ഥാപനത്തില്‍ പോയി തിരിച്ച് വന്നപ്പോഴാണ് ഗ്ലാസ് തകര്‍ന്ന നിലയില്‍ കണ്ടെതെന്ന് മണി പറഞ്ഞു. ചൂട് കാരണം ഓട്ടോ ടാക്സികളും, മറ്റും പുറത്തിറക്കാന്‍ മടിക്കുകയാണ് ഉടമകള്‍. പലര്‍ക്കും പൊള്ളലേറ്റ് ചികിത്സ തേടുമ്പോഴാണ് സൂര്യാതപമേറ്റതാണ് തന്റെ പ്രശ്നമെന്ന് പോലും അവര്‍ തന്നെ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."