HOME
DETAILS

പ്രിയങ്ക ഗാന്ധിയെ കണ്ണൂരില്‍ എത്തിക്കാന്‍ നീക്കം

  
backup
March 27 2019 | 02:03 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95-%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0

സജീര്‍ കാടാച്ചിറ


കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കണ്ണൂരിലെത്തിക്കാന്‍ യു.ഡി.എഫ്. ഇതിനായി എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാലുമായി കണ്ണൂര്‍ ഡി.സി.സിയുടെ അണിയറ നീക്കം സജീവമായി. കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെയാണ് യു.ഡി.എഫ് മത്സരിപ്പിക്കുന്നത്. വടകരയില്‍ കെ. മുരളീധരന്‍ കൂടി സ്ഥാനാര്‍ഥിയായതോടെ മലബാറില്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരത്തിനായി സ്റ്റാര്‍ കാംപയിനാണ് യു.ഡി.എഫ് ലക്ഷ്യമിട്ടിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയടക്കം നടത്താനാണ് ലക്ഷ്യമിടുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും പ്രചാരണത്തിനായി കണ്ണൂരിലെത്തിക്കാനുള്ള ശ്രമിത്തിലാണ് ഡി.സി.സി. പഞ്ചാബ്മന്ത്രി നവജോത് സിങ് സിന്ധു, നടി ഖുഷ്ബു, നടന്മാരായ ജഗദീഷ്, സലീംകുമാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രചാരണത്തിനായി എത്തും. കാസര്‍കോട്, കണ്ണൂര്‍, വടകര മണ്ഡലങ്ങളിലായിരിക്കും ഇവര്‍ പ്രചാരണത്തിനെത്തുക. പ്രിയങ്ക ഗാന്ധിയെത്തിയാല്‍ പ്രചാരണം ശക്തമാക്കാനാകുമെന്നാണ് യു.ഡി.എഫ് ക്യാപിന്റെ പ്രതീക്ഷ. പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാല്‍, കൃപേഷ്, എടയന്നൂര്‍ ശുഹൈബ് എന്നിവരുടെ വീട് സന്ദര്‍ശിക്കാനും ഇതിലൂടെ വഴിയൊരുക്കും. ഇതു കാസര്‍കോട് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും മുതല്‍ക്കൂട്ടാകും. പ്രിയങ്കഗാന്ധി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു സജീവമായതിനാല്‍ കണ്ണൂരിലെത്തിക്കാനാകുമോയെന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. എല്‍.ഡി.എഫ് കണ്ണൂര്‍ പാര്‍ലമെന്റ് സ്ഥാനാര്‍ഥി പി.കെ ശ്രമതിക്കായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും മറിയം ധവഌയും നേരത്തെ പ്രചാചരണത്തിനായി കണ്ണൂരിലെത്തിയിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വനിതാ പാര്‍ലമെന്റിലും കണ്‍വഷനിലുകളിലുമാണ് ഇവര്‍ പങ്കെടുത്തത്. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രില്‍ 20നും മുഖ്യമന്ത്രി പിണറായി വിജയന്‍ 12നും എസ്. രാമചന്ദ്രന്‍ പിള്ള രണ്ടിനും ബൃന്ദാകാരാട്ട് 16നും സുഭാഷിണി അലി എട്ടിനും കണ്ണൂര്‍ മണ്ഡലത്തിലെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കനയ്യ കുമാര്‍, ശബാന ഹാഷ്മി തുടങ്ങിയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കണ്ണൂരില്‍ പ്രചരണത്തിനിറങ്ങിയേക്കും.എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി പ്രമുഖരെ എത്തിക്കാനാണ് എന്‍.ഡി.എ ക്യാംപും ശ്രമിക്കുന്നത്. അഖിലേന്ത്യാ സെക്രട്ടറി വൈ. സത്യകുമാര്‍ നാളെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തും. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചതോടെ കേന്ദ്ര നേതാക്കള്‍ക്കടക്കം ജില്ലയില്‍ എത്താന്‍ എളുപ്പമാണ്. അമിത് ഷാ, രാഹുല്‍ ഗാന്ധി, പിണറായി വിജയന്‍ തുടങ്ങിയവര്‍ ഇതിനകം വിമാനത്തവാളം വഴി കണ്ണൂലിറങ്ങിറയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago