HOME
DETAILS

നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിച്ച് ആരാധനാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കുന്നു

  
backup
June 08 2020 | 16:06 PM

opening-masjid-and-temple-issue-kerala-news

കോഴിക്കോട്: കോവിഡ് 19 വ്യാപനം കാരണം മൂന്ന് മാസത്തിലധികമായി വിശ്വാസികള്‍ക്ക് ആരാധനകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത പള്ളികള്‍ തുറന്നതോടെ വിശ്വാസികള്‍ ആത്മനിര്‍വൃതിയില്‍. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും മുന്‍കരുതലുകളുമെടുത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അണുവിമുക്തമാക്കിയ ശേഷം പള്ളികളും ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറന്നത്.

പള്ളികള്‍ തുറക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനും സമസ്ത കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് പല ഗ്രാമപ്രദേശങ്ങളിലും പള്ളികള്‍ തുറന്നത്. ചില മഹല്ലുകളില്‍ ശുചീകരണത്തിനുശേഷം പള്ളികള്‍ ചൊവ്വാഴ്ച തുറക്കും. സമസ്തയുടെ നിബന്ധനകള്‍ പാലിച്ചാണ് പള്ളികളെല്ലാം തുറന്നത്.
എന്നാല്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചതോടെ നിബന്ധനകള്‍ പാലിക്കാന്‍ പ്രയാസമാവുന്ന പ്രദേശങ്ങളിലെ പള്ളികള്‍ തല്‍സ്ഥിതി തുടരാനും സമസ്ത നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നിസ്‌കാരം നിര്‍വഹിക്കാന്‍ എത്തുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കാനും മറ്റു നിയന്ത്രണങ്ങള്‍ പാലിക്കാനും കഴിയാത്ത നഗരങ്ങളിലേയും ചില ഗ്രാമ പ്രദേശങ്ങളിലേയും പള്ളികള്‍ തല്‍സ്ഥിതി തുടരുകയാണ്. സമസ്തയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിവിധ മഹല്ല് ജമാഅത്തുകള്‍ യോഗം ചേര്‍ന്ന് വിപുലമായ സംവിധാനങ്ങളാണ് നിസ്‌കാരത്തിനായി ഒരുക്കിയത്. ചില ഭാഗങ്ങളില്‍ ജനബാഹുല്യം കാരണം ജുമുഅ ഇല്ലാതെ മറ്റു നിസ്‌കാരങ്ങള്‍ തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. പാസ് സംവിധാനം ഏര്‍പ്പെടുത്തിയ പ്രദേശങ്ങളുമുണ്ട്. മദ്‌റസകളും മറ്റു സ്ഥാപനങ്ങളും ജുമുഅ നിസ്‌കാരത്തിനായി ശൂചീകരിക്കാനുള്ള ഒരുക്കത്തിലാണ് പല മഹല്ല് നിവാസികളും.

നിസ്‌കരിക്കാനുള്ള വിരിയും മറ്റു സംവിധാനങ്ങളും വിശ്വാസികള്‍ സ്വന്തമായി കൊണ്ടുവരികയായിരുന്നു. ആറ് അടി അകലം പാലിച്ചും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുമാണ് പള്ളികള്‍ തുറക്കുന്നത്. തുറന്ന പള്ളികളില്‍ സമസ്തയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
എന്നാല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, വിസ്ഡം ഇസ്‌ലാമിക് മൂവ്‌മെന്റ് എന്നീ സംഘടനകള്‍ തല്‍കാലത്തേക്ക് തല്‍സ്ഥിതി തുടരാന്‍ തന്നെ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ പ്രധാന നഗരങ്ങളിലെ പള്ളികളിലെ ജുമുഅ കുറച്ച് ആഴ്ചകള്‍കൂടി നീട്ടിവെക്കാമെന്നും ഉള്‍നാടുകളില്‍ നിര്‍ദേശം പാലിച്ചു മാത്രം പ്രാര്‍ഥനകള്‍ നടത്തിയാല്‍ മതിയെന്നുമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞത്.
എസ്.എന്‍.ഡിപിക്കു കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം ഇന്ന് മുതല്‍ തുറക്കുമെന്നും നിര്‍ദേശങ്ങള്‍ പാലിച്ചു തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. രണ്ടായിരത്തോളം ക്ഷേത്രങ്ങളും ഗുരു ക്ഷേത്രങ്ങളും തുറക്കാനാണ് എസ്.എന്‍.ഡി.പിയുടെ തീരുമാനം. സംസ്ഥാനത്തെ പല ക്രൈസ്തവ ചര്‍ച്ചുകളും ശുചീകരണത്തിനുശേഷം ചൊവ്വാഴ്ച തുറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ടിചിഹ്നം നൽകാതിരുന്നത് പൊന്നാനി പകർന്ന പാഠം

Kerala
  •  2 months ago
No Image

പൊതുവിദ്യാലയങ്ങളില്‍ തൊഴില്‍ പരിശീലനത്തിന് ക്ലാസ് മുറികള്‍ വരുന്നു; ആദ്യഘട്ടത്തില്‍ 600 ക്രിയേറ്റീവ് കോര്‍ണറുകള്‍

Kerala
  •  2 months ago
No Image

ഇസ്റാഈല്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല

International
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ ആശുപത്രികളില്‍ ഇസ്‌റാഈല്‍ ബോംബ് വര്‍ഷം; 87 പേര്‍ മരണം

International
  •  2 months ago
No Image

കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Kerala
  •  2 months ago
No Image

കല്‍പ്പാത്തി രഥോത്സവം; പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണം; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago