പി. ജയരാജന്‍ വടകര നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി
വടകര: ഇടതുമുന്നണി സ്ഥാനാര്‍ഥി പി. ജയരാജന്‍ വടകര നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പര്യടനം തുടങ്ങിയത്. എല്ലായിടത്തും മുദ്രാവാക്യം വിളിയോടെ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റു. മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സ്വീകരണത്തിനു ശേഷം ചോമ്പാല്‍ ഹാര്‍ബര്‍, തട്ടോളിക്കര നായനാര്‍ മന്ദിരം, നെല്ലാച്ചേരി, ഓര്‍ക്കാട്ടേരി മണപ്പുറം, മുയിപ്ര, മലോല്‍മുക്ക്, വള്ളിക്കാട് എന്നിവിടങ്ങളിലാണ് ഉച്ചക്കു മുന്‍പ് പര്യടനം നടത്തിയത്. ഒഞ്ചിയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആര്‍.എം.പി.ഐയെ പരാമര്‍ശിച്ചും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെക്കുറിച്ചും ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളും ജയരാജന്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മൂന്നു മണിക്കു ശേഷം പുന്നേരിത്താഴെ നിന്ന് പര്യടനം തുടങ്ങി. എടക്കണ്ടികുന്ന്, മാടാക്കര, പോന്ത, മുട്ടുങ്ങല്‍, നെല്ല്യങ്കര, പഴങ്കാവ്, എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. താഴെഅങ്ങാടി, പാക്ക, കയ്യില്‍, എ.ജി റോഡ്, മുള്ളന്‍കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ ശേഷം മമ്പള്ളിയില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."