രാജ്യം കൂടുതല്‍ പരിഭ്രാന്തിയിലേക്ക് : പലരിലും ചെറിയ ലക്ഷണങ്ങളോടെ കൊവിഡ് വന്നുപോയതായി ഐ.സി.എം.ആര്‍ സര്‍വേ
ന്യുഡല്‍ഹി: രാജ്യത്ത് പലരിലും ചെറിയ ലക്ഷണങ്ങളുമായി കൊവിഡ് രോഗം ഇതിനോടകം തന്നെ വന്നുപോയിട്ടുണ്ടാകാമെന്ന് ഐ.സി.എം.ആറിന്റെ സര്‍വേ ഫലം. ഐ.സി.എം.ആര്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ 70 ജില്ലകളിലെ 24,000 പേരുടെ രക്തസാംപിളാണ് പരിശോധിച്ചത്. റിപ്പോര്‍ട്ട് ആരോഗ്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും കൈമാറിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രോഗബാധ 15 മുതല്‍ 30 ശതമാനം വരെയാണെന്നും ഐ.സി.എംആര്‍. സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് രോഗബാധിതരുടെ എണ്ണവും മരണവും രാജ്യത്ത് ഭീതി വിതക്കുകയാണ്. രോഗവാഹകര്‍ മാത്രം രാജ്യത്ത് രണ്ടര ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്ന് 2553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1562 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് സംസ്ഥാനങ്ങളാണ് തമിഴ്നാടും മഹാരാഷ്ട്രയും.
മഹാരാഷ്ട്രയില്‍ ഇന്ന് 109 പേര്‍ രോഗ ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3169 ആയി. 44,374 പേരാണ് ചികിത്സയിലുള്ളത്. 40,975 പേര്‍ രോഗ മുക്തി നേടി. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 88528.
തമിഴ്നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 30 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരാണ്. 17 പേരാണ് ഇന്ന് രോഗ ബാധയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 286 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."