'ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന സംവിധാനം ഇന്ത്യയില്‍ തിരിച്ചുവരണം'
മേപ്പയ്യൂര്‍: ഇന്ത്യാ രാജ്യത്തിന്റെ ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കാനുള്ള സംവിധാനം രാജ്യത്ത് തിരിച്ചുവരണമെന്നും അതിനു വേണ്ടി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വരാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഡി.സി.സി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍.
തുറയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ കോവുമ്മല്‍ മുഹമ്മദലി അധ്യക്ഷനായി. എം.കെ അബ്ദുറഹ്മാന്‍, ഇ. അശോകന്‍, കെ.പി വേണുഗോപാല്‍, ഷരീഫ മണലുംപുറം, എം.പി ബാലകൃഷ്ണന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് യു.സി ഷംസുദ്ദീന്‍,വി.വി അഹമ്മദ്, കെ. കുഞ്ഞലവി, എം.പി ബാലന്‍, നസീര്‍ പൊടിയാടി, വി. ഭാസ്‌ക്കരന്‍ നായര്‍, സി.എ നൗഷാദ്, എന്‍.പി പത്മനാഭന്‍, ഇ.കെ ബാലകൃഷ്ണന്‍ പി സഹദേവന്‍സംസാരിച്ചു. ഭാരവാഹികള്‍: പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ഭാരവാഹികളായി യു.സി ഷംസുദ്ദീന്‍(ചെയര്‍മാന്‍), ഇ.കെ ബാലകൃഷ്ണന്‍ (കണ്‍വീനര്‍), സി.എ അബൂബക്കര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."