സന്തോഷിന്റെ മക്കളുടെ പഠനച്ചെലവ് യൂത്ത് ലീഗ് ഏറ്റെടുത്തു
കോഴിക്കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് ബസ് ഓട്ടം നിലച്ചതിനാല്‍ കടക്കെണിയിലായതിന്റെ പേരില്‍ ജീവനൊടുക്കിയ കക്കോടിയിലെ സന്തോഷിന്റെ പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ യൂത്ത് ലീഗ് ഏറ്റെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സന്തോഷിന്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്.
എലത്തൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് ചെലവുകള്‍ ഏറ്റെടുത്തത്. യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ഭാരവാഹികളായ ജാഫര്‍ സാദിഖ്, മുഹമ്മദ് മച്ചക്കുളം, ജാഫര്‍ കക്കോടി, സൈനുദ്ധീന്‍ ചെറുകുളം, കിഷോര്‍ കക്കോടി, ശാഹുല്‍ കക്കോടി, ഫാബിയാസ് കക്കോടി, എം.പി ഫൈസല്‍ തുടങ്ങിയവര്‍ ഫിറോസിനൊപ്പമുണ്ടായിരുന്നു.
ലോക്ക് ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍ കടക്കെണിയിലായതിന്റെ പേരില്‍ ജീവനൊടുക്കിയ കക്കോടിയിലെ സന്തോഷിന്റെ കുടുംബത്തിന് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും പി.കെ ഫിറോസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നു പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ലെന്നും ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ബസ് ജീവനക്കാരന് ഈ ഗതി വന്നതെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."