വധൂവരന്മാരെയും യുനൈറ്റഡ് എയര്‍ പുറത്താക്കി
ന്യൂയോര്‍ക്ക്: ഏഷ്യന്‍ വംശജനായ ഡോക്ടറെ വിമാനത്തില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയതിനു പിന്നാലെ വരനെയും വധുവിനെയും പുറത്താക്കി യുനൈറ്റഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍. വിവാഹ ചടങ്ങിന് പോകുന്ന വധൂവരന്മാരെയാണ് യുനൈറ്റഡ് എയര്‍ലൈന്‍സ് പുറത്താക്കിയത്. മൈക്കല്‍ ഹോല്, പ്രതിശ്രുത വധു ആംബര്‍ മാക്സ് വെല്‍ എന്നിവരെയാണ് വിമാന ജീവനക്കാര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്. ഹൂസ്റ്റണില്‍ നിന്നാണ് ഇവര്‍ വിമാനത്തില്‍ കയറിയത്.
എക്കോണമി ക്ലാസില്‍ യാത്രചെയ്യാന്‍ ടിക്കറ്റെടുത്ത ഇവര്‍ ഉയര്‍ന്ന ക്ലാസില്‍ ചെന്നിരുന്നുവെന്നാണ് വിമാനജീവനക്കാരുടെ ആരോപണം. നിര്‍ദേശം പാലിക്കാന്‍ ഇവര്‍ തയാറായില്ലെന്നും വിമാനക്കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഇവര്‍ക്ക് രാത്രി താമസത്തിനു സൗകര്യം ഒരുക്കിയെന്നും പിറ്റേന്ന് യാത്രാടിക്കറ്റ് നല്‍കിയെന്നും വിമാനകമ്പനി പറഞ്ഞു.
എക്കോണമി ക്ലാസിലെ തങ്ങളുടെ സീറ്റില്‍ ഒരു യാത്രക്കാരന് ഉറങ്ങുന്നത് കണ്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞ സീറ്റുകള്‍ അനുവദിക്കണമെന്നും കൂടുതല്‍ പണം നല്‍കാമെന്നും പറയുകമാത്രമാണ് ചെയ്തതെന്നാണ് ഇവരുടെ വിശദീകരണം.
തങ്ങള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തെന്ന വാദം ശരിയല്ലന്നും ഇവര്‍ പറയുന്നു. ഈയിടെ വിയറ്റ്നാം വംശജനായ ഡോ. ഡേവിഡ് ദാവോ (69)നെ യുനൈറ്റഡ് എയറില്‍ നിന്ന് വലിച്ചിഴച്ച് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കമ്പനി തങ്ങളുടെ യാത്രാനയം മാറ്റിയെന്ന് അറിയിച്ചെങ്കിലും അതിനിടെയാണ് പുതിയ സംഭവമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."