മത്സ്യ-മാംസ മാര്‍ക്കറ്റ് വീണ്ടും പൂട്ടിച്ചു
മാനന്തവാടി: സബ് കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് അടച്ച് പൂട്ടുകയും കഴിഞ്ഞ ദിവസം മാനന്തവാടി മൈസൂര്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത മത്സ്യ മാംസ മാര്‍ക്കറ്റ് നഗരസഭ നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് അടച്ചു.
മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഇല്ലാത്തതിനാല്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം എന്ന പരാതികളെ തുടര്‍ന്ന് മാര്‍ച്ച് നാലിനാണ് സബ് കലക്ടര്‍ എരുമത്തെരുവ് മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ദിവസങ്ങളോളം മാര്‍ക്കറ്റിന് മുമ്പിലും റോഡരികിലും ചില്ലറ, മൊത്ത വില്‍പ്പന തുടരുകയായിരുന്നു. ഇതിനെതിരേയും പരാതികള്‍ ഉയര്‍ന്നതോടെ നഗരസഭ അധികൃതരെത്തി കച്ചവടം നിര്‍ത്തി വെപ്പിക്കുകയായിരുന്നു. പിന്നീടാണ് മുമ്പ് സൂപ്പര്‍ മാര്‍ക്കറ്റായും ഹോട്ടലായും പ്രവര്‍ത്തിച്ച കെട്ടിടത്തില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. സംഭവമറിഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ആവശ്യമായ രേഖകളോ അനുമതിയോ ഇല്ലാതെയാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് അടച്ച് പൂട്ടാന്‍ നോട്ടിസ് നല്‍കണമെന്നും ആവശ്യപ്പെട്ട് നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചത്. അതെ സമയം മാലിന്യ പ്ലാന്റിന്റെ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നത് മാര്‍ക്കറ്റ് വന്‍ തുകക്ക് ലേലത്തിനെടുത്ത വ്യാപാരികളെയും മാര്‍ക്കറ്റിനെ മാത്രം ആശ്രയിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്ന നൂറു കണക്കിന് തൊഴിലാളികളെയുമാണ് ആശങ്കയിലാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."