HOME
DETAILS
MAL
ട്രംപ് ഭരണഘടനയില്‍നിന്ന് വ്യതിചലിച്ചെന്ന് മുന്‍ യു.എസ് സുരക്ഷാ ഉപദേഷ്ടാവ്
backup
June 09 2020 | 03:06 AM
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വംശീയവിരുദ്ധ പ്രക്ഷോഭത്തെ നേരിട്ട രീതിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോളിന് പവല്‍. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ് ഭരണഘടനയില്‍ നിന്ന് വ്യതിചലിച്ചെന്ന് മുന്‍ യു.എസ് സൈനികമേധാവി കൂടിയായ പവല്‍ പറഞ്ഞു.
നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനാണ് താന്‍ വോട്ട് ചെയ്യുകയെന്നും റിപ്പബ്ലിക്കനായ പവല്‍ പ്രഖ്യാപിച്ചു. ട്രംപിനെ വിമര്‍ശിച്ച സൈനിക മേധാവിമാരെ പവല്‍ പിന്തുണയ്ക്കുകയും ചെയ്തു. ഒബാമയുടെ ഭരണകാലത്ത് സംയുക്ത സേനാമേധാവിയായിരുന്ന ജനറല്‍ മാര്ട്ടിന് ദെംസെ പ്രസിഡന്റിന്റെ വാക്കുകള്‍ യു.എസ് സൈന്യവും ജനങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതായി കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."