HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ചട്ടലംഘനം; നീലഗിരിയില്‍ 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
backup
March 27 2019 | 05:03 AM
ഊട്ടി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘനത്തിനെതിരേ നടപടി കര്‍ശനമാക്കി നീലഗിരിയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനകം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ പെരുമാറ്റ ചട്ട ലംഘനത്തിന് 56 കേസുകളാണ് ജില്ലിയില്‍ രജിസ്റ്റര്‍ ചെയ്തത്. എ.എ.ഡി.എം.കെ 26, ഡി.എം.കെ 17, ബി.ജെ.പി 3, എം ഡി.എം.കെ ഒന്ന്, മറ്റു പട്ടികള്ക്കെതിരേയും തടക്കമാണ് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമേ നിയമം ലംഘിട്ട് സ്ഥാപിച്ച പാര്‍ട്ടികളുടെ കൊടികളും ബാനറുകളും ഫ്ളക്സുകളും അധികൃതര്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച നേതാക്കളുടെ ഫോട്ടോകളും നീക്കം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."