സൂര്യാതപം: രണ്ടുപേര്‍ക്ക് പൊള്ളലേറ്റു
കോതമംഗലം: എ.ടി.എം ലോഡിങ് വാഹനത്തിലെ ക്യാഷ് സെക്യൂരിറ്റി ജീവനക്കാരന് ജോലിക്കിടെ സൂര്യാതപമേറ്റു. കടവൂര്‍ മലേക്കണ്ടത്തില്‍ വില്യം ജോര്‍ജ് (59) നാണ് സൂര്യാതപമേറ്റത്.
എ.ടി.എമ്മുകളില്‍ നിറക്കുന്നതിന് വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിന് സമീപത്തുള്ള ചെസ്റ്റ് ബാങ്കില്‍ നിന്നു പണം എടുക്കാന്‍ ഇന്നലെ ഉച്ചയോടെ എത്തിയ ഇയാള്‍ വാഹനത്തില്‍ ഇരിക്കുകയായിരുന്നു.
പാന്‍സും ഷര്‍ട്ടും ധരിച്ചിരുന്ന വില്യമിന്റെ കാലിന്റെ തുടയിലാണ് സൂര്യാതപമേറ്റത്. തുടയില്‍ ചുമന്ന് തടിച്ച് കാണപ്പെട്ടു.
തലവേദനയും, പുകച്ചിലും ഛര്‍ദ്ദിയും അനുഭവപ്പെട്ട വില്യം പോത്താനിക്കാട് സെന്റ് തോമസ് ആശുപത്രിയില്‍ പ്രഥമ ശുശ്രുഷ തേടിയതിനു പിന്നാലെ കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ ചികിത്സ തേടി.
പറവൂര്‍ : ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവ്രര്‍ക്കു സൂര്യാതപമേറ്റു.
ചിറ്റാറ്റുകര മുണ്ടുരുത്തി മണപ്പുറത്ത് ശിവദാസ് (53)നാണ് കഴിഞ്ഞദിവസം ഉച്ചയ്ക്കു ചേരാനല്ലൂര്‍ സിഗ്നലില്‍ വച്ച് സൂര്യാതപമേറ്റത്.
ഓട്ടോ ഓടിക്കുന്നതിനിടെ ഇടതുകാല്‍പാദത്തില്‍ പുകച്ചില്‍ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. പിന്നീടു വീട്ടിലെത്തിയപ്പോഴേക്കും കാല്‍ വീര്‍ത്തു വേദനയുണ്ടായി.
ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണു സൂര്യാതാപമാണെന്നു സ്ഥിരീകരിച്ചത്. കാലിന്റെ നടുവിരല്‍ പൊള്ളിയ നിലയിലാണ്.
ഒരാഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നു ശിവദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."