ജനവിരുദ്ധ സര്‍ക്കാരുകളെ പുറത്താക്കാന്‍ സുവര്‍ണാവസരം: ജോണി നെല്ലൂര്‍
മൂവാറ്റുപുഴ :ജനവിരുദ്ധ സര്‍ക്കാരുകളെ പുറത്താക്കാന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണാവസരമാണ് ലോകസഭാ തെരഞ്ഞെടുപ്പെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവണ്‍മെന്റിനെ പുറത്താക്കുന്നതോടൊപ്പം കേരളത്തിലെ ഭീകര ഭരണകൂടത്തെയും തകര്‍ക്കാന്‍ ലഭിച്ചിരിക്കുന്ന അവസരം ജനങ്ങള്‍ വിനിയോഗിക്കുമെന്നും അദേഹം പറഞ്ഞു. യു.ഡി.എഫ്.ഇടുക്കി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. യു.ഡി.എഫ്. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. ജോയി മാളിയേക്കല്‍, പായിപ്ര കൃഷ്ണന്‍, കെ.എം. പരീത്, പി.പി.എല്‍ദോസ് ,ഉല്ലാസ് തോമസ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍ പി.എസ്.സലിം , പി.എം. അമീര്‍ അലി, പി.ഏ.ബഷീര്‍, പി.വി.കൃഷ്ണന്‍ നായര്‍ എന്‍.ജെ.ജോര്‍ജ്,, ടോം കുര്യച്ചന്‍, ബേബി ജോണ്‍, എം.എസ്.സുരേന്ദ്രന്‍, പി.ആര്‍.നീലകണ്ഠന്‍, എബ്രാഹം പൊന്നും പുരയിടം.ജിനുമടേക്കല്‍ എന്‍.രമേശ്, കബീര്‍ പൂക്കടശേരി, തുടങ്ങിയവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ജോസഫ് വാഴക്കല്‍, ജോണി നെല്ലൂര്‍ ഏ മഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍ വര്‍ഗീസ് മാത്യം (മുഖ്യ രക്ഷാധികാരികള്‍) കെ.എം. അബ്ദുള്‍ മജീദ് (ചെയര്‍മാന്‍) കെ.എം.സലിം (കണ്‍വീനര്‍) പി.എ. ബഷീര്‍ എന്‍.ജെ.ജോര്‍ജ് ,ടോമി പാലമല (സെക്രട്ടറിമാര്‍ ) ജോസ് പെരുമ്പിള്ളിക്കുന്നേല്‍ പി.എസ്.സലിം .പി .വി.കൃഷ്ണന്‍ നായര്‍( ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും 1001 അംഗ ജനറല്‍ കമ്മിറ്റിയേയും തെരത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."