മാറഞ്ചേരിയില്‍ ഡയാലിസിസ് സെന്റര്‍ പുനരാരംഭിച്ചു: പുതുജീവന്‍ നല്‍കിയത് ജി.സി.സി കൂട്ടായ്മ
മാറഞ്ചേരി: മാറഞ്ചേരി ഡയാലിസിസ് സെന്റര്‍ വീണ്ട@ും പ്രവര്‍ത്തനസജ്ജമായി. തുടക്കത്തില്‍ മൂന്ന് പേര്‍ക്ക് ദിവസേനെ ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാറഞ്ചേരി പി.എച്ച്.സിയോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച ഡയാലിസിസ് സെന്ററിലെ മെഷിനുകള്‍ തകരാറിലായത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പ്രദേശത്തെ ജി.സി.സി രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ സംഘടനയായ മാറഞ്ചേരി ജി.സി.സി കൂട്ടായ്മ ഈ വിഷയത്തില്‍ ഇടപെട്ടതിനെതുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്.പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്, ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ രൂപീകരിച്ച കമ്മിറ്റിയില്‍ ജി.സി.സി മാറഞ്ചേരിയുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവുവരുന്ന തുകയുടെ പകുതി ജി.സി.സി കമ്മിറ്റി വാഗ്ദാനം ചെയ്യുകയും 23 ലക്ഷത്തോളം രൂപ സ്വരൂപിക്കുകയും ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെങ്കില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വരൂപിക്കേ@ണ്ട തുകകൂടി കണ്ട@െത്തണം . ഇതിനായി വാര്‍ഡ്തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട@്. ഒരുവര്‍ഷം മുഴുവനായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങള്‍ സെന്ററിന് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."