റോഡുകളില്‍'കുളം തോല്‍ക്കും കുഴികള്‍'
കാസര്‍കോട്: ദേശീയപാതയില്‍ കുളത്തോളം പോരുന്ന കുഴികളാണ്. അടുക്കത്ത്ബയല്‍ ദേശീയപാത റോഡിലാണ് ഇപ്പോള്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ അടുക്കത്ത്ബയല്‍ വരെയുള്ള ദേശീയപാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ട് സഞ്ചാരയോഗ്യമല്ലാതായി. ഇതോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍നിന്ന് മംഗളൂരു വരേയുള്ള ഗതാഗതവും ദുസഹമായി. ഏറെ തിരക്കുള്ള റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത് ദേശീയപാതയില്‍ ഗതാഗതകുരുക്കും രൂക്ഷമാക്കിയിട്ടുണ്ട്.
മഴ തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് ദേശീയപാത പൂര്‍ണമായും അറ്റകുറ്റപണി നടത്തിയത്. എന്നാല്‍ പണി നടത്തി രണ്ട് മാസം കൊണ്ട് തന്നെ റോഡ് തകര്‍ന്നിരിക്കുകയാണ്. വലിയ വാഹനങ്ങളടക്കം കടന്ന് പോകുന്ന റോഡില്‍ രൂപപ്പെട്ട കുഴികള്‍ വലിയ അപകട ഭീതിയും സൃഷ്ടിക്കുന്നുണ്ട്.
ബോവിക്കാനം: സ്‌കൂളിലേക്കും മദ്‌റസയിലേക്കും അങ്കണവാടിയിലേക്കും എത്തണമെങ്കില്‍ സാഹസിക യാത്ര നടത്തേണ്ട അവസ്ഥയിലാണ് ബാവിക്കരയിലെ കുട്ടികള്‍. ജല അതോറിറ്റി അശാസ്ത്രിയമായി പൈപ്പ് ലൈന്‍ സ്ഥാപിച്ചതോടെ റോഡിന്റെ ഇരുവശവും രൂപപ്പെട്ട പാതാള കുഴികള്‍ താണ്ടിയാണ് ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്നത്.
റോഡിന്റെ ഇരുവശവും വലിയ കുഴികള്‍ രൂപ്പെട്ടതിനാല്‍ കാല്‍നടയാത്രക്കാരും വാഹന ഡ്രൈവര്‍മാരും ഭീതിയിലാണ്. കണ്ണൊന്ന് തെറ്റിയാല്‍ അപകടം സൃഷ്ടിക്കാവുന്ന ഈ കുഴികളടക്കാന്‍ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബോവിക്കാനം-ബാവിക്കര റോഡിന്റെ ഇരുവശവും നുസ്‌റത്ത് നഗര്‍ മുതല്‍ ബാവിക്കര ഗവ. സ്‌കൂളിന്റെ മുന്‍വശം വരെയാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ നിര്‍മാണ പ്രവൃത്തി കാരണം വന്‍ കുഴികള്‍ രൂപപ്പെട്ടത്. മാസങ്ങള്‍ക്കു മുന്‍പ് ജല അതോറിറ്റി കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ടി റോഡിന്റെ ഒരു വശം കുഴിയെടുത്തിരുന്നു. ഈ സമയം നിലവില്‍ ഉണ്ടായിരുന്ന ഓവുചാല്‍ മുഴുവന്‍ മണ്ണിട്ട് മൂടുകയായിരുന്നു. ചെരിഞ്ഞ പ്രദേശമായതിനാല്‍ മഴ പെയ്ത് തുടങ്ങിയതോടെ നുസ്‌റത്ത് നഗര്‍ മുതലുള്ള മഴവെള്ളം ഒഴുകി റോഡിന്റെ ഇരുവശത്ത് നിന്നും മണ്ണുകള്‍ കുത്തിയൊലിച്ച് പോവുകയായിരുന്നു.
പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതിന് ശേഷം ഓവുചാല്‍ പുനര്‍നിര്‍മിക്കാത്തതാണ് റോഡിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്. വീതി കുറഞ്ഞതും ഒരുവശം പത്തടിയോളം താഴ്ചയുമുള്ള റോഡായതിനാല്‍ രണ്ടു വാഹനങ്ങള്‍ ഒരുമിച്ച് കടന്നു പോകാന്‍ സാധിക്കുന്നില്ല. ബാവിക്കര ഗവ. എല്‍.പി സ്‌കൂള്‍, ബാവിക്കര മദ്‌റസ, ബാവിക്കര അങ്കണവടിയിലേക്കും പോകുന്ന കുട്ടികളും ഇരുചക്രവാഹന യാത്രക്കാരും റോഡരികിലെ കുഴിയില്‍ വീഴുന്നതും പതിവായിരിക്കുകയാണ്.
അതിന് പുറമെ ശക്തമായ മഴ പെയ്താല്‍ റോഡ് കണാന്‍ പോലും സാധിക്കാത്ത തരത്തില്‍ ചെളിവെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. ബാവിക്കര, കെ.കെ പുറം, കുട്ടിയാനം, ബയക്കോട്, അരിയില്‍ പ്രദേശത്തുള്ള നൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയമാണ് റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."