ഉത്തര്‍പ്രദേശിലെ പൊലിസ് സ്റ്റേഷനില്‍ അഭയം തേടിയെത്തിയ സ്ത്രീയെ അക്രമി വെടിവച്ചു കൊന്നു
മെയിന്‍പുരി: സംരക്ഷണം തേടി പൊലിസ് സ്റ്റേഷനിലേക്കോടിയ സ്ത്രീയെ അക്രമി പൊലിസ് സ്റ്റേഷനുള്ളില്‍ വെടിവെച്ചുകൊന്നു. മെയില്‍പുരി പൊലിസ് സ്റ്റേഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം.
സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നത്തെത്തുടര്‍ന്നാണ് സംഭവം. പൊലിസ് സ്റ്റേഷന് അടുത്തായി തിരക്കേറിയ മാര്‍ക്കറ്റിലാണ് തര്‍ക്കസ്ഥലം. രണ്ടു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും രാത്രിയോടെ അടിപിടിയുണ്ടാവുകയും ചെയ്തു. ഇതിനിടെ ഒരു കുടുംബത്തിലെ സ്ത്രീ അഭയം തേടി പൊലിസ് സ്റ്റേഷനിലേക്കോടി. പിന്നാലെ പിന്തുടര്‍ന്ന മറ്റേ കുടുബത്തിലെ അംഗം പൊലിസ് സ്റ്റേഷനിന്റെ ഉള്ളില്‍ വച്ച് സ്ത്രീയെ വെടിവയ്ക്കുകയായിരുന്നു.
വെടിവെച്ചിട്ട് ഓടാന്‍ ശ്രമിച്ചയാളെ മറ്റു കുടുംബാംഗങ്ങള്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. പൊലിസ് സ്റ്റേഷനിലുണ്ടായിരുന്ന 11 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ചാണിത്.
പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്താണ് സ്ത്രീയെ കൊന്നത്. എന്നാല്‍, ആള്‍ക്കൂട്ടമുണ്ടായിരുന്നതിനാല്‍ വെടിവയ്പ്പ് തടയാനായില്ലെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."