കൊവിഡ്: ഗള്‍ഫില്‍ അഞ്ച് പേര്‍ കൂടി മരിച്ചു
കോഴിക്കോട്: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. കോഴിക്കോട് പന്നിയങ്കര,കടലുണ്ടി നഗരം, തിരുവനന്തപുരം മിതൃമല, ആലപ്പുഴ ഹരിപ്പാട്, തൃശൂര്‍ ചാവക്കാട് സ്വദേശികളാണ് മരിച്ചത്. ഒമാന്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും ദുബൈയില്‍ ഒരാളുമാണ് മരിച്ചത്. കോഴിക്കോട് പന്നിയങ്കര സറീന മന്‍സിലില്‍ പരേതനായ അബ്ദുല്ല ഹാജിയുടെ മകന്‍ മൊയ്തീന്‍ കോയ (58)യാണ് ദുബൈയില്‍ മരിച്ചത്.
ഭാര്യ: സാഹിദ കുറ്റിച്ചിറ. മക്കള്‍: ജവാദ് (ഒമാന്‍), ഫിനാന്‍. മരുമകള്‍: നാജിയ. സഹോദരങ്ങള്‍: പി.പി. മുഹമ്മദ് (എം.എം ഫ്രൂട്‌സ്), ബീരാന്‍ കോയ, പക്കു, സുബൈര്‍, ആമിനാബി, സുഹറ. ഹരിപ്പാട് മുതുകുളം മായിക്കല്‍ മഞ്ഞാണിയില്‍ ശര്‍മദന്‍(56), കോഴിക്കോട് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി പക്‌സാന്‍ പറമ്പില്‍ പരേതനായ കാദര്‍ മകന്‍ അബ്ദുല്‍ ഹമീദ് പക്‌സാന്‍ (50) എന്നിവരാണ് സഊദിയില്‍ മരിച്ചത്. കടുത്ത പ്രമേഹേരോഗത്തെ തുടര്‍ന്ന് ഉബൈദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശര്‍മദന് കൊവിഡ് സ്ഥിരീകരിച്ചത്.
അല്‍ സഹ്‌റാന്‍ കംപനിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍ ആയിരുന്നു. സഹോദരങ്ങള്‍: ശാന്തജന്‍, ശ്യാമള, ശശികല, പരേതരായ ശാര്‍ങ്ധരന്‍, ശശി. അബ്ദുല്‍ ഹമീദ് റിയാദില്‍ ജോലി ചെയ്തു വരികയായിരുന്നു മാതാവ്: നാലകത്ത് ബീഫാത്തിമ. ഭാര്യ: ചേലേമ്പ്ര സ്വദേശി സക്കീന. മക്കള്‍: ഹന്ന നസ്‌റീന്‍, ഫാത്തിമ റിന്‍ഷ ശഹീം പക്‌സാന്‍. റിയാദിലുള്ള അബ്ദുല്‍ സമദ് പക്‌സാന്‍, ദാവൂദ് പക്‌സാന്‍, ഹബീബ് പക്‌സാന്‍ എന്നിവരും സുലൈഖ, ഷരീഫ, സറീന, മുംതാസ് എന്നിവരും സഹേദരങ്ങളാണ്. ചാവക്കാട് കടപ്പുറം ആറങ്ങാടി തെരുവത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാറും (59) തിരുവനന്തപുരം മിതൃമല വേണുഗോപാലന്‍ നായരുമാണ് (61) ഒമാനില്‍ മരിച്ചത്. ഒരാഴ്ച മുന്‍പാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ജബ്ബാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്തുവര്‍ഷത്തിലധികമായി ഗള്‍ഫാര്‍ കംപനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ:സീനത്ത്. മാതാവ്: ഐശു. മക്കള്‍:അമീര്‍, മബ്‌റൂഖ്. തിരുവനന്തപുരം, കല്ലറ, മിതൃമല, മൂളയിക്കോണം, രമ്യാ സദനത്തില്‍ വേണുഗോപാലന്‍ നായര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: തുളസീഭായി. മകള്‍: രമ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."