സ്തനാര്‍ബുദ ഗവേഷണത്തില്‍ മികവ് തെളിയിച്ച ഡോ. എ. സീമക്ക് ആദരം
തലശ്ശേരി: സ്ത്രീ സ്തനാര്‍ബുദ ഗവേഷണ രംഗത്ത് മികവു തെളിയിച്ച് 2018ലെ നാരീശക്തി പുരസ്‌കാരജേത്രി തൃശൂര്‍ സി-ഡെറ്റിലെ ഡോ. എ. സീമ അന്‍സാരിക്ക് മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ആദരവ്. 2014ല്‍ ആരംഭിച്ച ഗവേഷണത്തിലാണ് വേര്യബ്ള്‍ ഡിവൈസ് എന്ന ഉപകരണം സ്തനാര്‍ബുദം നിര്‍ണയത്തിനായി നിര്‍മിച്ചത്. ഇന്നര്‍വെയര്‍ രീതിയിലാണ് ഉപകരണം തയാറാക്കിയത്. തലശ്ശേരി, തൃശൂര്‍ എന്നിവടങ്ങളില്‍ 117 സ്ത്രീകളില്‍ ഈ ഉപകരണം ഉപയോഗിച്ച് സ്തനാര്‍ബുദ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ പോസിറ്റീവായുള്ള ചിത്രമാണ് ലഭിച്ചത്.
ചടങ്ങില്‍ ഡോ. സീമയെ എം.സി.സി ചെയര്‍മാന്‍ ഡോ. ബാബുരവീന്ദ്രന്‍ മൊമന്റോ നല്‍കി ആദരിച്ചു. തൃശൂര്‍ സി-മെറ്റ് ഡയരക്ടര്‍ ഡോ. എന്‍ രഘുവിനേയും ആദരിച്ചു. എം.സി.സി ഡയരക്ടര്‍ ഡോ. ബി. സതീശന്‍, ഡോ. കെ. സംഗീത നായനാര്‍, ഡോ. സജിത്ത് ബാബു സംസാരിച്ചു. ഉപകരണത്തില്‍ പരിശോധനയ്ക്ക് വിധേയരായ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ അനുഭവങ്ങളും തുറന്ന സ്റ്റേജില്‍ പങ്കുവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."