HOME
DETAILS
MAL
'വൃക്ക രോഗചികിത്സക്കുള്ള മരുന്നുവില്‍പ്പന: വില സര്‍ക്കാര്‍ നിയന്ത്രിക്കണം'
backup
March 27 2019 | 07:03 AM
കണ്ണൂര്‍: വൃക്ക രോഗചികിത്സക്കുള്ള മരുന്നുവില്പ്പനയുടെ വില സര്‍ക്കാര്‍ നിയന്ത്രിച്ച് പ്രസിദ്ധീകരിക്കണമെന്നു കിഡ്നി കെയര്‍ ആവശ്യപ്പെട്ടു. 50 മുതല്‍ 80 ശതമാനം വരെ ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാലും നഷ്ടം വരാത്ത നിലയില്‍ മരുന്നുകമ്പിനികള്‍ എം.ആര്.പി ഇട്ടതുകാരണം തോന്നുംവിലയാണ് വിപണിയില്‍ ഈടാക്കുന്നതെന്ന് സമിതി ആരോപിച്ചു.
കാന്‍സര്‍ രോഗികള്‍ക്കു ലഭിക്കുന്ന എല്ലാ ചികിത്സാപരിഗണനയും വൃക്കരോഗികള്‍ക്കും ലഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കിഡ്നി കെയര്‍ കേരള ചെയര്മാന് പി.പി കൃഷ്ണന്റെ അധ്യക്ഷനായി. മഹേഷ് എം. കമ്മത്ത, ഇ. ബാലകൃഷ്ണന്, കെ. കുഞ്ഞികൃഷ്ണന്, കെ.വി ജയറാം, കെ. മഹിജ, എ. പ്രമീളാകുമാരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."