HOME
DETAILS

പുഴയോര മേഖലയായിട്ടും പരുതൂരില്‍ കുടിക്കാന്‍ വെള്ളമില്ല

  
backup
April 18 2017 | 19:04 PM

%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%be%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%81


ആനക്കര: വെള്ളം തേടി പരുതൂരുകാര്‍ ഓട്ടം തുടങ്ങി. പുഴയോര മേഖലയായിട്ടും വെള്ളമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ഇപ്പോള്‍ പരുതൂര്‍ പഞ്ചായത്തിലെ ശുദ്ധജലവിതരണ പദ്ധതിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പേരിന് മാത്രമായി. 24 മണിക്കൂറും പമ്പ് ചെയ്തിരുന്ന പദ്ധതിയില്‍ ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് വെള്ളം പമ്പ് ചെയ്യാന്‍ ലഭിക്കുന്നത്. പള്ളിപ്പുറം, പരുതൂര്‍, കുളമുക്ക്, ആല്‍ത്തറ, പഴയങ്ങാടി, നാടപറമ്പ്, കാരമ്പത്തൂര്‍, ചെമ്പുലങ്ങാട്, കരിയന്നൂര്‍ ഭാഗത്തും ഒന്നിടവിട്ട ദിവസങ്ങളിലാണ് ജലവിതരണം. ഫെബ്രുവരി അവസാനത്തോടെ തൂതപ്പുഴ വറ്റിവരണ്ടതോടെയാണ് പദ്ധതി പ്രതിസന്ധി നേരിട്ടത്.
പഞ്ചായത്ത് തടയണ കെട്ടിയും, ജെ.സി.ബി ഉപയോഗിച്ച് വലിയ കുളം കുഴിച്ചും ഭാഗികമായി ജലവിതരണം പുനഃസ്ഥാപിച്ചെങ്കിലും അത് അധിക ദിവസങ്ങള്‍ നീണ്ടുനിന്നില്ല. എന്നാല്‍ കാഞ്ഞിരപ്പുഴ പദ്ധതിയില്‍നിന്ന് നേരിട്ട് തൂതപ്പുഴയിലേക്കുള്ള കനാല്‍ തുറന്നതോടെ പരുതൂരില്‍ ജലമൊഴുകിയെത്തി.
ഇതോടെ പദ്ധതി വീണ്ടും സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പുഴ വീണ്ടും മരുഭൂമിക്ക് സമാനമായിരിക്കുകയാണ്. അടിയന്തിരമായി കാഞ്ഞിരപ്പുഴ പദ്ധതിയില്‍നിന്നുള്ള കനാല്‍ തുറന്നാല്‍ മാത്രമെ ഇനി കുടിവെള്ള വിതരണം ഫലപ്രദമാക്കാന്‍ കഴിയുകയുള്ളൂ.
പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ഇതിന് മുമ്പൊന്നും അനുഭവപ്പെടാത്തത്ര കുടിവെള്ള ക്ഷാമം നേരിട്ടിരിക്കുകയാണ്. പലരും പണം കൊടുത്ത് ടാങ്കറില്‍ കുടിവെള്ളം വാങ്ങുകയാണ്. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമൊന്നും ഇക്കുറി മധ്യവേനല്‍ അവധിക്ക് നാട്ടിലെത്തിയിട്ടില്ല. നാവ് നനക്കാന്‍ പോലും വെളളം കിട്ടാത്ത സാഹചര്യത്തില്‍ സമീപ ജില്ലകളിലെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago