HOME
DETAILS
MAL
തടയണ പൊളിക്കല്‍: അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി
backup
June 10 2020 | 03:06 AM
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്നുള്ള മലപ്പുറം കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി. തന്റെ ഭാഗം കേള്‍ക്കാതെയുള്ള കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എം.എല്‍.എയുടെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂരിലെ സി.കെ അബ്ദുല്‍ ലത്തീഫിന്റെ ഹരജി ഹൈക്കോടതി തള്ളി. ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ മലപ്പുറം മുന്‍ കലക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുടെ ഡിവിഷന് ബെഞ്ച് ശരിവച്ചു.
സമുദ്രനിരപ്പില്‍നിന്ന് 2600 അടി ഉയരത്തില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."