'ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ മലബാര്‍ ഹബ്ബാക്കി വികസിപ്പിക്കണം'
ഒറ്റപ്പാലം: ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ മലബാര്‍ ഹബ്ബാക്കി വികസിപ്പിക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. ആവശ്യം പരിഗണിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കാനും തീരുമാനിച്ചു.
ഷൊര്‍ണ്ണൂര്‍ സ്പര്‍ശിക്കാത്ത ട്രെയിനുകള്‍ക്ക് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ ഒരു മിനിറ്റെങ്കിലും സ്റ്റോപ്പ് അനുവദിച്ചു മലബാര്‍ മേഖലയിലേക്കുള്ള ഹബ്ബാക്കി മാറ്റി വികസിപ്പിക്കുമെന്ന് രേഖാമൂലം ഉറപ്പു നല്‍കുന്നവര്‍ക്കാണ് പിന്തുണ നല്‍കുക.
ഒറ്റപ്പാലത്ത് ചേര്‍ന്ന സിറ്റിസണ്‍സ് ഫോറം (കേരള) നിര്‍വാഹകസമിതി യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. 13 ദിനംതോറുമുള്ള ട്രെയിനുകളും, 44 പ്രതിവാര ട്രെയിനുകളുമാണ് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. പാലക്കാട് കഴിഞ്ഞാല്‍ 77 കിലോമീറ്റര്‍ ദൂരെയുള്ള തൃശൂര്‍ സ്റ്റേഷനിലാണ് ശേഷം സ്റ്റോപ്പുള്ളത്. ഇത്തരം ട്രെയിനുകള്‍ക്ക് ഒരു മിനിറ്റു നേരമെങ്കിലും ഒറ്റപ്പാലത്ത് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കില്‍ കാസര്‍കോട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം പെരിന്തല്‍മണ്ണ മുതലായ മലബാര്‍ മേഖലയിലേക്കുള്ള നിരവധി യാത്രക്കാര്‍ക്ക് വലിയതോതിലുള്ള ആശ്വാസമായി മാറുമെന്നും ഫോറം ചൂണ്ടിക്കാട്ടി.
മലബാര്‍ ഹബ്ബാക്കി ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ വികസിപ്പിക്കണമെന്നും, ഷൊര്‍ണ്ണൂര്‍ സ്പര്‍ശിക്കാതെ കടന്നുപോകുന്ന ദീര്‍ഘദൂര ട്രെയിനുകളുടെ യാത്രക്കാരുടെ അസൗകര്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നും സിറ്റിസണ്‍ ഫോറം ആവശ്യപ്പെട്ടു.
1862ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ കാര്യമായ പുരോഗതി ഇതുവരെയും കൈവരിച്ചിട്ടില്ലെന്നും സിറ്റിസണ്‍സ് ഫോറം കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍.പി ശ്രീനിവാസന്‍ അധ്യക്ഷനായി. ഒറ്റപ്പാലം താലൂക്ക് പ്രസിഡന്റ് വി.പി രാധാകൃഷ്ണന്‍, കെ. ദാമോദരന്‍, ഭാസ്‌കരന്‍ പാലത്തോള്‍, കെ. ജനാര്‍ദ്ദനന്‍, മനഴി വാസുദേവന്‍, ഉഷാ പാര്‍വതി, എം.പി മണികണ്ഠന്‍, സനോജ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."