ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 22 മുതല്‍
തൃശൂര്‍: ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന പൊതുശൗചാലയങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ധനശേഖരണാര്‍ഥം തൃശൂര്‍ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വമിഷന്‍ വകുപ്പുകളുടെ സഹകരണത്തോടെ 22 മുതല്‍ 30 വരെ തൃശൂര്‍ ടൗണ്‍ ഹാള്‍ മുറ്റത്ത് ഇന്‍ര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ.കൗശികന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രത്യേക യന്ത്രസാമഗ്രികളുടെ സഹായത്തോടെ 15 നിരാലംബരായ വിധവകള്‍ക്ക് തൊഴില്‍ നല്‍കിയാണ് പദ്ധതിക്ക് തുടക്കമിടുന്നത്. ആദ്യ വര്‍ഷത്തില്‍ 40 ലക്ഷം രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ സ്‌കൂളുകളിലെ 32 ടോയ്‌ലറ്റുകളും കോര്‍പ്പറേഷന്റെ ടോയ്‌ലെറ്റുകളുമാണ് വൃത്തിയാക്കുക. ജൂലൈ 1 മുതലാണ് പദ്ധതി ആരംഭിക്കുക.
വൈകീട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിന് പ്രവേശന പാസ് 30 രൂപയാണ്. നാടന്‍മുതല്‍ അറബ് രുചികള്‍ വരെ ഫെസ്റ്റിലുണ്ടാകും.
കുട്ടികള്‍ക്ക് പ്രത്യേകമായി ചിന്‍ഡ്രന്‍സ് പാര്‍ക്ക് മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മ്യൂസിക് ബാന്റുകളുള്‍പ്പടെ എല്ലാദിവസവും വിവിധ പരിപാടികളുണ്ടാകും. മേളയുടെ ഭാഗമായി 18 വയസുമുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്കായി പാചക മത്സരം നടത്തും. ഇതില്‍ നിന്ന് തൃശൂരിന്റെ പാചക റാണി, പാചക രത്‌നം, പാചക മിത്രം എന്നിവരെ തിരഞ്ഞെടുക്കും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരികള്‍ക്ക് 10,001, 7501, 5001 രൂപ വീതവും ഫലകവും സമ്മാനമായി നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9037421934 നമ്പറില്‍ പി.എസ് ഉണ്ണികൃഷ്ണനെ ബന്ധപ്പെടണം.
ഫുഡ് ഫെസ്റ്റിവലിലേക്ക് എത്തുന്നതിന് പാറമേക്കാവ് ക്ഷേത്രത്തിന് മുന്നില്‍ നിന്ന് പ്രത്യേക ടാക്‌സി സംവിധാനം വൈകിട്ട് 4 മുതല്‍ രാത്രി 9 വരെ ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ഡിസ്‌ക്ട്രിറ്റ് ചെയര്‍മാന്‍ പി.എസ് ഉണ്ണികൃഷ്ണന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."