HOME
DETAILS

കനത്ത ചൂടില്‍ ആശങ്കപൊള്ളുന്നു: പകര്‍ച്ചവ്യാധിയില്‍ പകച്ച് ജനം, സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു

  
backup
March 27 2019 | 08:03 AM

chood-viral

തിരുവനന്തപുരം: കൊടുംചൂടില്‍ സൂര്യഘാതമേല്‍ക്കുന്നവരുടെ എണ്ണവും കൂടി.
ഇന്നലെ മാത്രം സംസ്ഥാനമൊട്ടാകെ 38 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇന്ന് മൂന്നുപേര്‍ക്കു കൂടി പൊള്ളലേറ്റു.
എറണാകുളത്ത് മത്സ്യബന്ധനത്തിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചതും സൂര്യാതപത്താലെന്ന് സംശയമുണ്ട്.

കെടാമംഗലം തുണ്ടിപ്പുരയില്‍ വേണു(50)വാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. സംസ്ഥാനത്തെങ്ങും പകല്‍ ശരാശരി താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. തൃശൂര്‍ വെള്ളാനിക്കര 40.4 ഡിഗ്രിസെല്‍ഷ്യസ്, പുനലൂര്‍ 39.5, കോട്ടയം 37, തിരുവനന്തപുരം 35.4, കണ്ണൂര്‍ 36.7, കൊച്ചി 37.1 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ താപനില. ചൂട് കൂടുന്നതിനാല്‍ ജാഗ്രതനിര്‍ദേശം ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും നാലുഡിഗ്രി വരെ കൂടാന്‍ സാധ്യതയുണ്ട്.

ഇന്നലെ നാലുവയസുകാരി ഉള്‍പ്പെടെ 37പേര്‍ക്ക് സൂര്യാതപമേറ്റു. ആലപ്പുഴയില്‍ ഏഴു പേര്‍ക്കും എറണാകുളത്ത് ഒന്‍പത് പേര്‍ക്കും പത്തനംതിട്ടയിലും കോഴിക്കോടും ആറുപേര്‍ക്കും പാലക്കാട് നാലുപേര്‍ക്കുമാണ് സൂര്യാതപമേറ്റത്.

ചൂടിനൊപ്പം പകര്‍ച്ചവ്യാധിയും പടരുകയാണ്. ഇന്നലെ മാത്രം 147 പേര്‍ക്കാണ് ചിക്കന്‍ പോക്‌സ് കേരളത്തില്‍ പിടിപെട്ടത്. ഈ മാസം ഇതുവരെ 3481 പേര്‍ക്ക് ചിക്കന്‍പോക്‌സും 39പേര്‍ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ഇന്നലെ മാത്രം 11 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയും പടരുകയാണ്. ഇതുവരെ 53 പേര്‍ക്ക് രോഗം കണ്ടെത്തി. പത്തനംതിട്ടയിലും കോഴിക്കോടും ആറ് പേര്‍ക്ക് സൂര്യാഘാതമേറ്റു. പുനലൂരില്‍ 2 പേര്‍ക്കും മലപ്പുറത്തും രണ്ട് പേര്‍ക്കും സൂര്യതാപം ഏറ്റു.

പാലക്കാട് കഴിഞ്ഞ രണ്ട് ദിവസമായി ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. പുനലൂരിലെ താപനില ഇന്ന് 40 ഡിഗ്രിയാണ്. ഈ വര്‍ഷം ആദ്യമായാണ് പുനലൂരില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി രേഖപ്പെടുത്തിയത്. 12 നും ഒന്നരക്കും ഇടയിലാണ് പലര്‍ക്കും സൂര്യാഘാതം ഏല്‍ക്കുന്നത്.

ഒരു മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് അന്‍പത് വയസിനുമേല്‍ പ്രായമുള്ള ആളുകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ വെയില്‍ ഏല്‍ക്കരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 3 ഡിഗ്രി വരെയും ഉയരും. ജനജീവിതം ദുസ്സഹമാക്കി പാലക്കാട് ജില്ലയില്‍ ചൂട് 41 ഡിഗ്രിയില്‍ തുടരുകയാണ്. മുണ്ടൂര്‍ ഐആര്‍ടിസിയിലെ മാപിനിയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടാം ദിനവും മാസത്തില്‍ മൂന്നാം തവണയുമാണ് മുണ്ടൂരില്‍ 41 ഡിഗ്രി രേഖപ്പെടുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago