സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സമൂഹം ഉറപ്പാക്കണം: കാനം
തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടണ്ടത് സമൂഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള മഹിളാ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി 'സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നമുക്കു കാവലാളാവാം' എന്ന മുദ്രാവാക്യവുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലിടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടത് സ്ഥാപനങ്ങളുടെയും ഭരണകൂടത്തിന്റയും ഉത്തരവാദിത്തമാണ്. ഇടതു മുന്നണി അതിനു വേണ്ടിയുള്ളണ്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി അഡ്വ. ഇന്ദിര രവീന്ദ്രന് അധ്യക്ഷയായി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഭാര്‍ഗവി തങ്കപ്പന്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആര് അനില്‍, എം. രാധാകൃഷ്ണന് നായര്‍, മോട്ടിലാല്‍, ഡോ. ബീന, വസന്തകുമാരി അമ്മ, കവിത സന്തോഷ്, പി. ബീന, സി. ഉദയകല, മൈമൂനത്ത് എന്നിവര്‍ സംസാരിച്ചു. ചിത്രലേഖ സ്വാഗതവും ലത ഷിജു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."