HOME
DETAILS

സിസ്റ്റര്‍ അഭയ കൊലപാതകത്തിന് ഇന്ന് 27 വര്‍ഷം: ഇനിയും തീരാതെ നിയമപോരാട്ടം

  
backup
March 27 2019 | 09:03 AM

abaya-murder-case-27-years

കോട്ടയം: കുറ്റകൃത്യങ്ങളുടെ അന്വേഷണ ചരിത്രത്തിലെ സുപ്രധാന ഏടായ സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടന്നിട്ട് ഇന്ന് 27 വര്‍ഷം തികയുന്നു . കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത് 1992 മാര്‍ച്ച് 27നാണ്.

ലോക്കല്‍ പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐയുടെ തന്നെ വിവിധ സംഘങ്ങള്‍ അന്വേഷിച്ച കേസില്‍ 16 വര്‍ഷത്തിന് ശേഷമാണ് ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ 2008 നവംബര്‍ 18 ന് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളും 49 ദിവസം ജയിലില്‍ കിടന്നതിന് ശേഷം ഹൈക്കോടതി ജാമ്യം നല്‍കി. പിന്നീട് ഇവര്‍ക്കെതിരേ സിബിഐ 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

എന്നാല്‍ തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നാശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജി 9 വര്‍ഷത്തിന് ശേഷമാണ് 2018 മാര്‍ച്ച് 7 ന് സി.ബി.ഐ കോടതി തീര്‍പ്പാക്കിയത്. ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടുവാന്‍ ഉത്തരവിട്ട സി.ബി.ഐ കോടതി ഉത്തരവിനെതിരേ രണ്ട് പ്രതികളും, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരേ ജോമോന്‍ പുത്തന്‍പുരയ്ക്കലും ഹൈക്കോടതിയില്‍ അപ്പീലുകള്‍ നല്‍കിയിരുന്നു.

ഈ മൂന്ന് അപ്പീല്‍ ഹര്‍ജികളും ഹൈക്കോടതി ഒരുമിച്ച് മാസങ്ങളോളം വാദംകേട്ടതിന് ശേഷം ജസ്റ്റിസ് സുനില്‍ തോമസിന്റെ സിംഗിള്‍ ബഞ്ച് 2018 സെപ്റ്റംബര്‍ 13 ന് വിധി പറയുവാന്‍ മാറ്റി. എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല. കൂടാതെ അഭയ കേസില്‍ തെളിവ് നശിപ്പിച്ചതിന്റെയും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന കെ.ടി മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി 2018 ജനുവരി 22ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി 2018 ജൂണ്‍ 7ന് വാദം പൂര്‍ത്തിയാക്കിയതിന് ശേഷം വിധി പറയാന്‍ മാറ്റി വച്ചിരിക്കുകയാണ്.

1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത.് ലോക്കല്‍ പൊലിസ് പതിനേഴ് ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ 1992 മെയ് 18ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരില്‍ കണ്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ബി.ഐ ഡിവൈ.എസ്.പി വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആറ് മാസത്തിനുള്ളില്‍ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു.

ആത്മഹത്യയാക്കുവാന്‍ തന്റെ മേലുദ്യോഗസ്ഥന്‍ സി.ബി.ഐ എസ്.പി സമ്മര്‍ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ട് വര്‍ഗീസ് പി തോമസ് വാര്‍ത്താ സമ്മേളനം നടത്തി സി.ബി.ഐയില്‍ നിന്നും 1993 ഡിസംബര്‍ 31ന് രാജിവച്ചതിനെ തുടര്‍ന്നാണ് അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ന്ന് എസ്പിയെ മാറ്റി ഡി.ഐ.ജി എം.എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടര്‍ ഉത്തരവിട്ടു. കഴിഞ്ഞ 16 വര്‍ഷത്തിനിടയില്‍ പ്രതികളെ പിടിക്കുവാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞ് സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് തവണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നല്‍കിയ റിപ്പോര്‍ട്ട് തള്ളികൊണ്ട് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സിസ്റ്റര്‍ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ടില്‍ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, അനലിസ്റ്റ് എം.ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സി.ജെ.എം കോടതി 2011 മെയ് 31 ന് കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് രണ്ട് പ്രതികളെയും വെറുതെ വിട്ടതിനെതിരെ ജോമോന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സി.ബി.ഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സി.ബി.ഐ അപ്പീല്‍ നല്‍കുവാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി എന്നിവര്‍ രേഖാമൂലം ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നിട്ടും സി.ബി.ഐ ഹൈക്കോടതിയില്‍ അപ്പീല്‍ഫയല്‍ ചെയ്തില്ല.പകരം സി.ബി.ഐ ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിയെ സഹായിച്ചുവെന്ന്ആരോപണമുയര്‍ന്നു. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബര്‍ 10ന് കത്ത് നല്‍കിയിരുന്നു.
ഒടുവില്‍ ജോസ് പുതൃക്കയിലിനെതിരേ ഹൈക്കോടതിയില്‍ സിബിഐ 2019 ഫെബ്രുവരി 19 ന് അപ്പീല്‍ നല്‍കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago