വെളി ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്
മട്ടാഞ്ചേരി:ഫോര്‍ട്ട് കൊച്ചിയിലെ ഏറ്റവും പഴയക്കേമേറിയ പൊതു വിദ്യാലയമായ എഡ്വേര്‍ഡ് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു.ഒമ്പത് കോടി പതിനൊന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് സ്‌ക്കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നത്.സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌ക്കൂളിന്റെ ഭൗതിക സാഹചര്യമുള്‍പ്പെടെ മെച്ചപ്പെടുത്തി കൊണ്ട് 2018-19 അധ്യയന വര്‍ഷത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രാക്ടിക്കല്‍ ക്‌ളാസുകള്‍ക്കാവശ്യമായ മുഴുവന്‍ ഉപകരണങ്ങളും നല്‍കാനും അഞ്ച് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ സ്മാര്‍ട്ടാക്കാനും എല്ലാ കുട്ടികള്‍ക്കും ലാപ്‌ടോപ്പ് നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു.പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനോടൊപ്പം പഴയവ നവീകരിക്കാനും തീരുമാനമുണ്ട്.
കാന്റീന്‍,ശുചിമുറി സംവിധാനങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയവും ഒരുക്കും.നാന്നൂറ് മീറ്റര്‍ റിലേ സിന്തറ്റിക്ക് ട്രാക്ക് ഒരുക്കും.ലോംഗ് ജമ്പ്,ബാസ്‌ക്കറ്റ് ബോള്‍,വോളി ബോള്‍ എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനവും ഒരുക്കും.എല്ലാ കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള യൂണിഫോം തയ്യാറാക്കും.പദ്ധതിക്കാവശ്യമായ മൊത്തം തുകയില്‍ അഞ്ച് കോടി സര്‍ക്കാര്‍ കിഫ്ബി വഴി നല്‍കും.ബാക്കിയുള്ള തുക പൊതുജന പങ്കാളിത്തതോടെ സമാഹരിക്കാനാണ് തീരുമാനം.4.23 ഏക്കര്‍ സ്ഥലത്താണ് സ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
പി.ടി.എ,വിദ്യാലയ വികസന സമിതി,പൊതുജനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുണ്ട്.എല്‍.പി,ഹൈസ്‌ക്കൂള്‍,ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്.
ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.പദ്ധതിക്കായി പത്മശ്രീ ഡോക്ടര്‍ ജി.ശങ്കറിന്റെ നേതൃത്വത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."